നീ ചൂടും ചിരി പകരുമോ മെല്ലെ
നിൻ മെയ്യോരമായെന്നുമെന്നും
തൂവൽ കവിളിലായൂർന്നിറങ്ങും
മഞ്ഞിൻ തുള്ളിയായ് തീർന്നിടാൻ
തപസ്സിരിക്കുന്നു ജന്മങ്ങൾ
തേൻ വണ്ടേ മനസ്സരികിലായുണ്ടെ
നീ തേടും കളിചിരികളായ് തന്നെ
എന്നിതളോരമായായെന്നുമെന്നും
നിൻ പൂഞ്ചിറകുകൾ ചേർക്കുമോ
ഒന്നായൊന്നു നാം തീർത്തൊരീണം
ഇനി വരും ജന്മവും നിന്നീടാം
തേൻ വണ്ടേ മനസ്സരികിലായുണ്ടെ
മനസ്സാകെ പൂനിലാവിൻ തെളിച്ചം
പ്രേമം തിരയുമീ മനസ്സുമായ്
പോലെ നമ്മൾ ചിറകുരുമ്മില്ലേ
മിഴി തുറക്കുന്നു കനവിലാകെ
ഉലയുന്നേതോ കടലാസ്സു തോണിയിൽ
പൂക്കുന്ന പ്രണയവും മാത്രം
തേൻ വണ്ടേ മനസ്സരികിലായുണ്ടെ
നീ തേടും കളി ചിരികളാൽ തന്നെ
നിൻ മെയ്യോരമായ് എന്നുമെന്നും
തൂവൽ കവിളിലായ് ഊർന്നിറങ്ങും
മഞ്ഞിൻ തുള്ളിയായ് തീർന്നിടാൻ
തപസ്സിരിക്കുന്നു ജന്മങ്ങൾ