മേലെ വാനിലെ കിളികളായി ചേരാം മാരിവിൽ ചെരുവിലായ്
ഇനിയൊന്നായ് ഒന്നായി കാണാം കനവേ ഹോ
ഇനിയൊന്നായ് ഒന്നായി ഉയരാം നിനവേ
മൊഴികളിൽ നീരാടാം മിഴികൾ നീന്തിയലയാം
പകലിനായ് മഴയാകാം കുളിരായ് പീലിവിടരാം
ഈ പൂഞ്ചെരുവിൽ തണലേകിടുമോ നിലവേ നിലവേ
ഈ ആകാശങ്ങളാകെ നിനവേ നിനവേ
ഈ താഴ്വാരങ്ങളാകെ നിലവേ നിലവേ
തെന്നൽ പാടുമീ പാട്ടിലെ മൗനം മാഞ്ഞൊരീ കവിതയായ്
ഇനിയുയരെ ഉയരെ ഉയരെ ഉയരെ പറക്കാം
മൊഴികളിൽ നീരാടാം മിഴികൾ നീന്തി അലയാം
പകലിനായ് മഴയാകാം കുളിരായ് പീലിവിടരാം
ഈ പാൽമഴയിൽ നനയാൻ കൊതിയായ് നിലവേ നിലവേ
ഈ ആകാശങ്ങളാകെ നിനവേ നിനവേ
ഈ താഴ്വാരങ്ങളാകെ നിലവേ നിലവേ
നിൻ താരാട്ടുമായ് അരികെ വരുമോ നിനവേ