LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Njan Thedum Thaaram

Apple Music logo
Deezer logo
Spotify logo
Lyrics
ഞാൻ തേടും പൊൻതാരം
കൺമുന്നിൽ വന്നാൽ
എൻ തോളിൽ കയ്യിട്ട്
എന്നൊപ്പം നിന്നാൽ
പെടക്കുന്നു ചങ്ക്
വെറക്കുന്നു കൈകാല്
വേർക്കുന്നു ദേഹം വല്ലാതെ ദാഹം
ആ സ്വപ്നം നേരായോ
വിരിഞ്ഞ പൂവായോ
കൊതിച്ചതെല്ലാമേ
എനിക്കു തരമായോ ലേശം
വന്നു പത്രാസ്
അമിട്ട് മത്താപ്പ്
ഉണ്ടേ ബേജാറ്
എന്നാലുമെല്ലോരും സന്തോഷരാവ്
താന്നന്നെ നനനാ തന്നന്നെ നനനാ
തന്നന്നെ നനനാ തന്നന്നെ നനനാ

ശ്വാസം മിന്നിപ്പോയോ
ഒരു മായാ ലോകത്തായോ
ചരടിട്ട പോലെ ഒഴുകുന്നു ഞാൻ
ഒരു പാവ പോലെ ഇതിലെങ്ങോട്ടോ
കോലം മാറിപ്പോയോ
കഥയാകെ മാറിപ്പോയോ
ഇതു നല്ല നാളു പടിയോരത്ത്
വരവായതിൻ്റെ തെളിവാണോ
ഇന്നെന്തേ ഉലകിൻ നോട്ടം ആ
ഇന്നെന്തേ ഉലകിൻ നോട്ടം
എന്നുടെ നേരെ നീളുകയോ
ആരാധകനോടെൻ്റെ ഇന്നാരാധനയോ
ആ സ്വപ്നം നേരായോ
വിരിഞ്ഞ പൂവായോ
കൊതിച്ചതെല്ലാമേ
എനിക്കു തരമായോ ലേശം
വന്നു പത്രാസ്
അമിട്ട് മത്താപ്പ്
ഉണ്ടേ ബേജാറ്
എന്നാലുമെല്ലോരും സന്തോഷരാവ്

ഞാൻ തേടും പൊൻതാരം
കൺമുന്നിൽ വന്നാൽ
എൻ തോളിൽകയ്യിട്ട്
എന്നൊപ്പം നിന്നാൽ
പെടക്കുന്നു ചങ്ക്
വെറക്കുന്നു കൈകാല്
വേർക്കുന്നു ദേഹം വല്ലാതെ ദാഹം
ആ സ്വപ്നം നേരായോ
വിരിഞ്ഞ പൂവായോ
കൊതിച്ചതെല്ലാമേ
എനിക്കു തരമായോ ലേശം
വന്നു പത്രാസ്
അമിട്ട് മത്താപ്പ്
ഉണ്ടേ ബേജാറ്
എന്നാലുമെല്ലോരും സന്തോഷരാവ്

തന്നന്നെ നനനാ തന്നന്നെ നനനാ

WRITERS

Santhosh Varma, Neha S. Nair, Yakzan Gary Pereira

PUBLISHERS

Lyrics © Warner Chappell Music, Inc.

Share icon and text

Share


See A Problem With Something?

Lyrics

Other