LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Vaakkinullile

Apple Music logo
Deezer logo
Spotify logo
Lyrics
വാക്കിനുള്ളിലെ വിങ്ങും മൗനമേ
പാഴ്ക്കിനാവു നീ ദൂരെ മായുമോ
നേർത്ത ശ്വാസമായ് വീശും സ്നേഹമേ
കോർത്ത നാദമായ് ചുണ്ടിൽ തങ്ങുമോ

തൂമഞ്ഞിൻ സ്വർണക്കയ്യാലെ
ചാലിച്ചു ചായം നീ
ഉൾത്താരിൽ വർണ്ണച്ചേലോടെ
കോറുന്നു ചിത്രം നീ

പകലിൻ കനകം പവനായ്
ചിതറും കനവിൻ കടവിൽ
കുളിരിൻ കണമായ് ഒഴുകി
പതിയെ തഴുകി പവനൻ

ചിതറിയ മുടിയിൽ
മൃദുമയ വിരലുകളാലെ
ചൂടുന്നു സുഗന്ധങ്ങളേറും
വാസന്തം തുടിക്കുന്ന പൂവേ നിന്നെ

ഉം വാക്കിനുള്ളിലെ വിങ്ങും മൗനമേ (മൗനമേ)
പാഴ്ക്കിനാവു നീ ദൂരെ മായുമോ

ഹാ മുകിലിൻ കുടയോ വിടരും നിമിഷം
ഉയിരിൻ അരികിൽ
മഴവിൽ നിറമോ നിറയെ മെഴുകും
മനസിൽ പടവിൽ

അഴകല ഞൊറിയും
പുഴയുടെ ഇരുകര തന്നിൽ
എന്തെന്തോ കൊതിച്ചെന്നുമെന്നും
നിന്നീടും കിനാവിൻ്റെ ഈണം നീയേ

വാക്കിനുള്ളിലെ വിങ്ങും മൗനമേ (മൗനമേ)
പാഴ്ക്കിനാവു നീ ദൂരെ മായുമോ (മായുമോ)
നേർത്ത ശ്വാസമായ് വീശും സ്നേഹമേ (സ്നേഹമേ)
കോർത്ത നാദമായ് ചുണ്ടിൽ തങ്ങുമോ (തങ്ങുമോ)

തൂമഞ്ഞിൻ സ്വർണക്കയ്യാലെ
ചാലിച്ചു ചായം നീ
ഉൾത്താരിൽ വർണ്ണച്ചേലോടെ
കോറുന്നു ചിത്രം നീ

WRITERS

BIJIBAL, Vayalar Sarathchandra Varma

PUBLISHERS

Lyrics © Divo TV Private Limited, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist