LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Enthaanu Enthaanu

Apple Music logo
Deezer logo
Spotify logo
Lyrics
എന്താണ് എന്താണ് ചിരി പടരണതെന്താണ്
മുട്ടായി തുണ്ടൊന്നലിയണ പോലാണ്
എന്താണ് എന്താണ് കൺവിടരണതെന്താണ്
ഉള്ളാകെ പൂത്തിരി കത്തണ ചേലാണ്
പൊടിപാറണ നേരത്ത് തുടികൊട്ടി പയ്യെ
മുടിയിഴയത് കോതി മിനുക്കിയ പോക്കാണ്
എരിവെയിലത് പുല്ലാണ് അടിതടയില്ലയ്യാ
മണിമഴയത് വഴിയെ പെയ്താവീഴൂല
കൈതട്ടി തൊട്ടാൽ (ഓ ഓ)
മടവെട്ടി പോകാം(ഓ ഓ)
തോളറ്റം മുട്ടി ദൂരം താണ്ടാം(ഓ ഓ)
ഉള്ളം കാൽ വെച്ചാൽ(ഓ ഓ)
പിന്നോട്ടൊന്നില്ല(ഓ ഓ)
ചെറുതൊട്ടാവാടി തണ്ടല്ലാ(ഓ ഓ അയ്യേ)
എല്ലാരും ചൊല്ലുന്ന് പിള്ളേരാണെന്ന്
എന്നാണ് ചൊല്ലുന്നേ മൂത്തോരായെന്ന്
എന്നെന്നും എല്ലോരും ഒന്നെന്നാ ചൊല്ല്
എല്ലാം ഇന്നെഴുതി കൂട്ടാൻ കടലാസിൻ തുണ്ട്
എന്താണ് എന്താണ് ചിരി പടരണതെന്താണ്
മുട്ടായി തുണ്ടൊന്നലിയണ പോലാണ്
എന്താണ് എന്താണ് കൺവിടരണതെന്താണ്
ഉള്ളാകെ പൂത്തിരി കത്തണ ചേലാണ്

മേലെ വിണ്ണിലായ് മിന്നി മായുമാ
മിന്നലിൽ നിന്ന് കൂത്താട്
കൺ തുറന്നു നീ കാണ്മതൊക്കെയും
നിന്നെയെന്ന് നീ ചൊന്നീട്
നീ ചൊന്നീട് നീ ചൊന്നീട്
ആരുമാരുമേ പോയിടാത്ത
മൺപാത മേലെ നീ പാഞ്ഞോട്
നീല രാവതിൽ കണ്ണിറുക്കി നീ

പാരാകെ പാറേണം
ഭൂലോകം കാണേണം
ഈ നാടോ ചുറ്റേണം
തരി മണലതിലിള വെയിലാടേണം
വാനോളം വളരേണം
രസമായി പാടേണം
പുതു വഴിയേ പായേണം
ചെറു ചിരിമഴ നിറമഴ നനയേണം
മാനത്തെ പൂരം കാണേണം
പാൽ ചുണ്ടിൽ ചൂളം മൂളേണം
ഒരു വെണ്ണിലാവേ തൊട്ട്
ചെറു കൂട്ടിൽ കെട്ടാനൊത്ത്
അതിനുന്നം പിടിച്ചിട്ട്
ഇനിയൂറ്റം കൊണ്ടേ നിന്ന്

മിന്നി മാഞ്ഞിടും
കണ്ണീറുക്കിടും
താരകങ്ങളെ നോക്കീടും
കൈ കൊടുപ്പതും ചാഞ്ഞുറങ്ങിടും
മാരിവില്ലിനെ മുത്തീടും
പഞ്ഞിപ്പോലൊരാ മേഘമാലയെ
എണ്ണി നോക്കിടാൻ കൊതിയാവും
മിന്നലിന്റെ പട വാളിതേന്തിടാൻ
ചട്ടം കെട്ടി പോരും
എല്ലാരും ചൊല്ലുന്ന് പിള്ളേരാണെന്ന്
എന്നാണ് ചൊല്ലുന്നേ മൂത്തോരായെന്ന്
അമ്മാനം ചെമ്മാനം നോക്കാതെപ്പോഴും
ആടുന്നെ പാടുന്നേ കുഞ്ഞി കാറ്റെന്നും
എന്താണ് എന്താണ് ചിരി പടരണതെന്താണ്
മുട്ടായി തുണ്ടൊന്നലിയണ പോലാണ്
എന്താണ് എന്താണ് കൺവിടരണതെന്താണ്
ഉള്ളാകെ പൂത്തിരി കത്തണ ചേലാണ്
പൊടിപാറണ നേരത്ത് തുടികൊട്ടി പയ്യെ
മുടിയിഴയത് കോതി മിനുക്കിയ പോക്കാണ്
എരിവെയിലത് പുല്ലാണ് അടിതടയില്ലയ്യാ
മണിമഴയത് വഴിയെ പെയ്താവീഴൂല
കൈതട്ടി തൊട്ടാൽ
മടവെട്ടി പോകാം
തോളറ്റം മുട്ടി ദൂരം താണ്ടാം
ഉള്ളം കാൽ വെച്ചാൽ
പിന്നോട്ടൊന്നില്ല
ചെറുതൊട്ടാവാടി തണ്ടല്ലാ
എല്ലാരും ചൊല്ലുന്ന് പിള്ളേരാണെന്ന്
എന്നാണ് ചൊല്ലുന്നേ മൂത്തോരായെന്ന്
എന്നെന്നും എല്ലോരും ഒന്നെന്നാ ചൊല്ല്
എല്ലാം ഇന്നെഴുതി കൂട്ടാൻ കടലാസിൻ തുണ്ട്

WRITERS

Jayhari PS, Ahalya Unnikrishnan

PUBLISHERS

Lyrics © IPRS, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup IconThumbsup Icon
Theme

None