LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Unnikale Oru Kadha Parayaam

Apple Music logo
Deezer logo
Spotify logo
Lyrics
മ് മ് മ് മ് മ് മ് മ് മ്

ഉണ്ണികളേ ഒരു കഥപറയാം
ഈ പുല്ലാം കുഴലിൻ കഥ പറയാം
പുൽ‌മേട്ടിലോ പൂങ്കാട്ടിലോ
പുൽ‌മേട്ടിലോ പൂങ്കാട്ടിലോ
എങ്ങോ പിറന്നു പണ്ടിളംമുളം കൂട്ടിൽ

മഞ്ഞും മണിത്തെന്നലും തരും
കുഞ്ഞുമ്മ കൈമാറിയും
വേനൽ കുരുന്നിൻ്റെ തൂവലായ്
തൂവാലകൾ തുന്നിയും
പാടാത്ത പാട്ടിൻ്റെ ഈണങ്ങളെ
തേടുന്ന കാറ്റിൻ്റെ ഓളങ്ങളിൽ
ഉള്ളിൻ്റെയുള്ളിലെ
നോവിൻ്റെ നൊമ്പരം
ഒരു നാളിൻ സംഗീതമായ്
പുല്ലാങ്കുഴൽ നാദമായ്
ഉണ്ണികളേ ഒരു കഥപറയാം
ഈ പുല്ലാം കുഴലിൻ കഥ പറയാം

പുല്ലാഞ്ഞികൾ പൂത്തുലഞ്ഞിടും
മേച്ചിൽപ്പുറം തന്നിലും
ആകാശ കൂടാരക്കീഴിലെ
ആശാമരച്ചോട്ടിലും
ഈ പാഴ്‌മുളം തണ്ട് പൊട്ടും വരെ
ഈ ഗാനമില്ലാതെയാകും വരെ
കുഞ്ഞാടുകൾക്കെന്നും
കൂട്ടായിരുന്നീടും
ഇടയൻ്റെ മനമാകുമീ
പുല്ലാങ്കുഴൽ നാദമായ്
ഉണ്ണികളേ ഒരു കഥപറയാം
ഈ പുല്ലാം കുഴലിൻ കഥ പറയാം

മ് മ് മ് മ് മ് മ്

WRITERS

BICHU THIRUMALA

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other