LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Su.. Su... Sudhi Vathmeekam

•

2015

Ente Janalarikil

Apple Music logo
Deezer logo
Spotify logo
Lyrics
എൻ്റെ ജനലരികിലിന്ന്
ഒരു ജമന്തിപ്പൂ വിരിഞ്ഞു
അവളെൻ മനസ്സിൽ
ചിരി തൂകും പോലേ
കഥ നീയുമറിഞ്ഞില്ലേ
മുക്കുറ്റിപ്പൂവേ
മടിച്ചു നിൽക്കണതെന്താണ്
ഇതുവഴിയേ
വരുമിനിയെൻ
വേളിപ്പെണ്ണാള്

ചെനക്കത്തൂര് പൂരത്തിന്
ചാന്തുമാല കുപ്പിവള
അവൾ വരുമ്പോളണിയിക്കാൻ
വാങ്ങി വച്ചൂ ഞാൻ
ചെനക്കത്തൂര് പൂരത്തിന്
ചാന്തുമാല കുപ്പിവള
അവൾ വരുമ്പോളണിയിക്കാൻ
വാങ്ങി വച്ചൂ ഞാൻ
മീനവെയിൽ നെയ്തു തന്ന
തങ്കക്കസവാട ചാർത്തി
നെന്മാറ വേല കാണാൻ
കൊണ്ടുപോകും ഞാൻ
അവളെ നെന്മാറ വേല കാണാൻ
കൊണ്ടുപോകും ഞാൻ
എൻ്റെ ജനലരികിലിന്ന്
ഒരു ജമന്തിപ്പൂ വിരിഞ്ഞു
അവളെൻ മനസ്സിൽ
ചിരി തൂകും പോലേ

നാലുമണി പൂവിരിയണ
നാട്ടുപാത താണ്ടിയൊന്ന്
നാളുവരാൻ നിമിഷമെണ്ണി
കാത്തിരിപ്പൂ ഞാൻ
നാലുമണി പൂവിരിയണ
നാട്ടുപാത താണ്ടിയൊന്ന്
നാളുവരാൻ നിമിഷമെണ്ണി
കാത്തിരിപ്പൂ ഞാൻ
ഏതുനേരമാകിലുമാ
സുന്ദരിക്ക് വന്നണയാൻ
കുഞ്ഞുമയിൽപ്പീലി വാതിൽ
ചാരിയില്ലാ ഞാൻ
കനവിൻ കുഞ്ഞുമയിൽപ്പീലി വാതിൽ
ചാരിയില്ലാ ഞാൻ
എൻ്റെ ജനലരികിലിന്ന്
ഒരു ജമന്തിപ്പൂ വിരിഞ്ഞു
അവളെൻ മനസ്സിൽ
ചിരി തൂകും പോലേ
കഥ നീയുമറിഞ്ഞില്ലേ
മുക്കുറ്റിപ്പൂവേ
മടിച്ചു നിൽക്കണതെന്താണ്
ഹാ ഇതുവഴിയേ വരുമിനിയെൻ
വേളിപ്പെണ്ണാള്

WRITERS

BIJIBAL, SANTHOSH VARMA

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Su.. Su... Sudhi Vathmeekam

2015

01

Ente Janalarikil

Bijibal, P. Jayachandran, Santhosh Varma

02

Kayamboo

Bijibal

03

Raavinte

Bijibal

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None

From This Artist