കവിതയെഴുതുന്നൂ, കനക മഷിയാലാരോ
കരളിലുണരുന്നൂ പ്രിയതരമൊരു നവഗാനം
കാറ്റലയിലാരേകി സ്നേഹമയ സംഗീതം
നിന്നിൽ നെയ്തൊരിന്ദ്രജാലം
എത്ര ചൈത്രം നിൻ്റെ മുന്നിൽ
എങ്ങുമുയരുന്നിതാ നിന്നുയിരിനുള്ളിലെ
നിന്നിൽ നെയ്തൊരിന്ദ്രജാലം
ശ്രീ സുഗന്ധം എന്തിനായ് നീ മൂടിവച്ചൂ പൂവേ
നിൻ്റെ ഹൃദയം തൊട്ടു തഴുകാൻ
നിന്നിൽ വിരിയുന്നൊരാ ചാരുതര സുസ്മിതം
നിന്നിൽ നെയ്തൊരിന്ദ്രജാലം
കവിതയെഴുതുന്നൂ, കനക മഷിയാലാരോ
കരളിലുണരുന്നൂ പ്രിയതരമൊരു നവഗാനം
കാറ്റലയിലാരേകി സ്നേഹമയ സംഗീതം
നിന്നിൽ നെയ്തൊരിന്ദ്രജാലം
നിന്നിൽ നെയ്തൊരിന്ദ്രജാലം