LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Neelamizhi

Apple Music logo
Deezer logo
Spotify logo
Lyrics
മ്മ് മ്മ് മ്മ്

നീലമിഴി പീലികളെ മാരിയൊരഴകല്ലേ
ആ നീലവന ചോലകളെ മെയ്യിന് കുളിരല്ലേ
നീലമിഴി പീലികളെ മാരിയൊരഴകല്ലേ
ആ നീലവന ചോലകളെ മെയ്യിന് കുളിരല്ലേ
മഴ പെയ്യും നൂലിഴ മെല്ലേ
തഴുകുന്നു സുന്ദരി നിന്നെ
കനലുള്ള നെഞ്ചിലിടമില്ലേ
ഒരു നുള്ള് ചൂട് തരികില്ലേ
നീലമിഴി പീലികളെ മാരിയൊരഴകല്ലേ
നീലവന ചോലകളെ മെയ്യിന് കുളിരല്ലേ

പണ്ടേ പണ്ടേ ഒരു ചെറുമോഹം
കൊണ്ടേ കൂടി ഞാൻ
കണ്ടേ കണ്ടേ അതിലൊരു നാണം
പെണ്ണിനുള്ളിൽ ഞാൻ
തണുപ്പുള്ള നാളിൽ തനിച്ചൊന്നു വന്നില്ലേ
മനസ്സിന്റെ മേട്ടിൽ കൊതിച്ചങ്ങ് നിന്നില്ലേ
നിറത്തിങ്കളാണ് നീ
നറുമഞ്ഞു തുള്ളി നീ
നീ ഓരോരോ മുത്താരം തന്നില്ലേ
നീലമിഴി പീലികളെ മാരിയൊരഴകല്ലേ
നീലവന ചോലകളെ മെയ്യിന് കുളിരല്ലേ

ഓളം പോലെ കരയുടെ ദേഹം
മേലെ നീന്തി ഞാൻ
തീരം പോലെ തിരയുടെ ദാഹം
മാറിൽ ചൂടി ഞാൻ
പിണക്കങ്ങളെല്ലാം മറക്കുന്ന നാളല്ലേ
ഇണത്തുമ്പി നീയോ പറക്കുന്ന ചേലില്ലേ
നഖമുള്ള ചുംബനം
സുഖമുള്ള നൊമ്പരം
നാം ഒന്നാകും നേരം കൈവന്നില്ലേ
നീലമിഴി പീലികളെ മാരിയൊരഴകല്ലേ
നീലവന ചോലകളെ മെയ്യിന് കുളിരല്ലേ
മഴ പെയ്യും നൂലിഴ മെല്ലേ
തഴുകുന്നു സുന്ദരി നിന്നെ
കനലുള്ള നെഞ്ചിലിടമില്ലേ
ഒരു നുള്ള് ചൂട് തരികില്ലേ
നീലമിഴി പീലികളെ മാരിയൊരഴകല്ലേ
ആ നീലവന ചോലകളെ മെയ്യിന് കുളിരല്ലേ

WRITERS

Alex Paul, G. Venugopal, Jyotsna, Vidhu Prathap

PUBLISHERS

Lyrics © Divo TV Private Limited, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None

From This Artist