LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Thirinjum Marinjum

•

2019

Thirinjum Marinjum

Apple Music logo
Deezer logo
Spotify logo
Lyrics
തിരിഞ്ഞും മറിഞ്ഞും
ഇരുളിൽ മിഴികൾ വഴിപിഴച്ചും
ദീർഘശ്വാസങ്ങൾക്കിടയിൽ
ചോദ്യങ്ങൾ നെഞ്ചിൽ തറച്ചും
ചിരിയൊരെണ്ണം
ചുണ്ടിലൊട്ടിച്ചും നടന്ന നേരം
ഒരുത്തരുമറിഞ്ഞിരുന്നില്ല
ചങ്ക് തീച്ചൂളയിൽ വേവുന്നെന്ന്

ഉറക്കമില്ലാ രാത്രികളും
ഉണർവില്ലാ പകലുകളും
ഇഴഞ്ഞു നിരങ്ങി
കുരച്ചു കടന്നുപോയ്
ദേഹം വിറച്ചും ഉള്ളം കിതച്ചും
തൊണ്ടകുഴിയതിലായ്
വാരിയിട്ട കനലുകളിൽ
വെന്തുചാവും നേരത്തും
കണ്ണടച്ചു മെല്ലെ ചൊല്ലി ഞാൻ

ഈ നേരവും കടന്നുപോകും

ആ

ആരോ
ആരോ ഉള്ളിൽ പാടും
പാട്ടിൻ ഈണം കണ്ടീ
കണ്ണീർ പൂവായ് പൊഴിയേ
ഞാൻ തനിയേ തേങ്ങുന്നേ

തേങ്ങുന്നേ

പുറമേ ചിരിയും അകമേ കണ്ണീരും
കൊണ്ടുനടന്നകലേ മറയുന്നോരെൻ
കിനാവുകൾക്കു യാത്രപറഞ്ഞകലേ
മായാൻ ദൂരേയ്‌ക്കോടി മറഞ്ഞീടുവാൻ
ഹൃദയം അലറിക്കരയും
നിമിഷവുമിന്നോർമയിലായ്
മങ്ങാതെ മായാതെ
വെയിലുപോലെയിന്നുമുള്ളിൽ
കത്തിനിൽക്കും നേരത്തും
കണ്ണടച്ചു മെല്ലെ ചൊല്ലി ഞാൻ

ഈ നേരവും കടന്നുപോകും

ആരോ
ആരോ ഉള്ളിൽ പാടും
പാട്ടിൻ ഈണം കണ്ടീ
കണ്ണീർ പൂവായ് പൊഴിയേ
ഞാൻ തനിയേ തേങ്ങുന്നാരോ
ആരോ ഉള്ളിൽ പാടും
പാട്ടിൻ ഈണം കണ്ടീ
കണ്ണീർ പൂവായ് പൊഴിയേ

ഞാൻ തനിയേ തേങ്ങുന്നേ

WRITERS

GOWRY LEKSHMI H

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Thirinjum Marinjum

2019

01

Thirinjum Marinjum

Gowry Lekshmi

LyricIQ Analysis

Top Emotion

Sadness

Sentiment
Thumbsup IconThumbsup IconThumbsup Icon
Theme

None