LyricFind Logo
LyricFind Logo
Profile image icon
Lyric cover art

December

•

2019

Snehathumbi

Apple Music logo
Deezer logo
Spotify logo
Lyrics
അ

സ്നേഹത്തുമ്പീ ഞാനില്ലേ കൂടെ
കരയാതെൻ ആരോമൽ തുമ്പീ
നീയില്ലെങ്കിൽ ഞാനുണ്ടോ പൂവേ
വാത്സല്യത്തേൻ ചോരും പൂവേ
ഏതോ ജന്മത്തിൻ കടങ്ങൾ തീർക്കാനായ് നീ വന്നൂ
ഇന്നെൻ ആത്മാവിൽ തുളുമ്പുമാശ്വാസം നീ മാത്രം
സ്നേഹത്തുമ്പീ ഞാനില്ലേ കൂടെ
കരയാതെൻ ആരോമൽ തുമ്പീ

ഓണപ്പൂവും പൊൻ പീലിച്ചിന്തും
ഓലഞ്ഞാലി പാട്ടുമില്ലാ
എന്നോടിഷ്ടം കൂടുമോമൽ തുമ്പികൾ ദൂരെയായ്
നക്ഷത്രങ്ങൾ താലോലം പാടും
നിന്നെ കാണാൻ താഴെ എത്തും
നിന്നോടിഷ്ടം കൂടുവാനായ് ഇന്ന് ഞാൻ കൂടെയില്ലേ
മുത്തശ്ശി കുന്നിലെ മുല്ലപ്പൂ പന്തലിൽ
അറിയാ മറയിലും വസന്തമായ് നീ പാടൂ പൂത്തുമ്പീ
സ്നേഹത്തുമ്പീ ഞാനില്ലേ കൂടെ
കരയാതെൻ ആരോമൽ തുമ്പീ
ഏതോ ജന്മത്തിൻ കടങ്ങൾ തീർക്കാനായ് നീ വന്നൂ
സ്നേഹത്തുമ്പീ ഞാനില്ലേ കൂടെ
കരയാതെൻ ആരോമൽ തുമ്പീ

ഓരോ പൂവും ഓരോരോ രാഗം
ഓരോ രാവും സാന്ത്വനങ്ങൾ
ഇന്ന് ഞാൻ കേട്ടു നിൽക്കാം ഒന്നു നീ പാടുമെങ്കിൽ
ഓരോ നാളും ഓരോരോ ജന്മം
നീയെന്നുള്ളിൽ ശ്യാമമോഹം
പാട്ടുമായ് കൂട്ടിരിക്കാം ഒന്നു നീ കേൾക്കുമെങ്കിൽ
ഊഞ്ഞാലിൻ കൊമ്പിലെ താരാട്ടിൻ ശീലുകൾ
പൊഴിയും സ്വരങ്ങളിൽ സുമങ്ങളായ്
ഞാൻ പാടാം നിൻ മുന്നിൽ
സ്നേഹത്തുമ്പീ ഞാനില്ലേ കൂടെ
കരയാതെൻ ആരോമൽ തുമ്പീ
നീയില്ലെങ്കിൽ ഞാനുണ്ടോ പൂവേ
വാത്സല്യത്തേൻ ചോരും പൂവേ
ഏതോ ജന്മത്തിൻ കടങ്ങൾ തീർക്കാനായ് നീ വന്നൂ
ഇന്നെൻ ആത്മാവിൽ തുളുമ്പുമാശ്വാസം നീ മാത്രം
സ്നേഹത്തുമ്പീ ഞാനില്ലേ കൂടെ
കരയാതെൻ ആരോമൽ തുമ്പീ

WRITERS

KAITHAPURAM

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

December

2019

01

Kadumthudiyevide

Chitra Iyer, Jassie Gift

02

Snehathumbi

Jassie Gift, K. J. Yesudas

03

Ala Kadal

Jassie Gift

04

Niramanam

Jassie Gift

05

Irulin

Jassie Gift, K.J. Yesudas

06

Oru Swapnam

Jassie Gift

07

Alakadal

Jassie Gift, 彭靖惠

08

Irulin

Jassie Gift

09

December

Jassie Gift

10

Kadumthudiyevide

Chitra Iyer, Jassie Gift

LyricIQ Analysis

Top Emotion

Sadness

Sentiment
Thumbsup Icon
Theme

None

From This Artist