LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Thooval Kottaram

•

2013

Parvathi Manohari

Apple Music logo
Deezer logo
Spotify logo
Lyrics
അ അ ആ ആ

പാർവ്വതീ മനോഹരീ
പാർവ്വണം സുധാമയം
നടന വേദിയായ് ശ്രീശൈലം
നന്ദി മൃദംഗലയം
പ്രണവനാദ മഴയായ്
പാർവ്വതീ

കഞ്ജബാണൻ അമ്പെയ്‌തൂ
പൊൻവസന്തം മിഴി തുറന്നു
കയ്യിലേന്തും മാൻപേടയായ്
ഹരനു ഹൃദയജതികളുയർന്നൂ
ശൃംഗാരപ്പദംപോലെ ഹിമഗിരി
മിഴി മൂന്നിൽ നിലാവിൻ്റെ കുളിരലകൾ
പ്രണയം പ്രിയമാനസത്തിൽ
ഗംഗപോലെ ഒഴുകുകയായ്
ശൈലാധിനാഥ പാഹി പാഹി(അ)
ഹിമചന്ദ്രചൂഡ പാഹി പാഹി തവ ചരണം(അ)
മണിനാഗഭൂഷ ദേവ ദേവ(അ)
ശിവസാംബരുദ്ര ഭാവയാമി തവ ചരിതം(അ)

ആ ആ

പാർവ്വതീ

നടനമാടീ നടരാജൻ
സാന്ദ്രമൊഴുകീ പ്രണയപദം
നാരദ വീണാതന്ത്രികളിൽ
ശിവദ മധുരസ്വരങ്ങളുയർന്നൂ
തിരുനാഗച്ചിലമ്പിട്ട മദകര
ഹരലീലാവിലാസങ്ങളുണരുമ്പോൾ
ഉലകിൽ ദ്രുതതാണ്ഡവങ്ങളാടിടുന്നു
ഭൂതഗണം(അ)
ഭസ്മാംഗരാഗ പാഹി പാഹി(അ)
രാജാധിരാജ ഭാവയാമി തവനടനം(അ)
ശിവസുന്ദരേശ വാമദേവ(അ)
ലോകാധിനാഥ ശോധയാശു മമഹൃദയം(അ)

അ അ

പാർവ്വതീ മനോഹരീ
പാർവ്വണം സുധാമയം
നടന വേദിയായ് ശ്രീശൈലം
നന്ദി മൃദംഗലയം
പ്രണവനാദ മഴയായ്
പാർവ്വതീ

WRITERS

Johnson, Kaithapram

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Thooval Kottaram

2013

01

Sindhooram Peythirangi

Johnson, K.J. Yesudas

02

Aadhyamaai Kanda Naal

Johnson, K. J. Yesudas, K. S. Chithra, Kaithapram

03

Thanganoopuramo

Johnson, K.J. Yesudas

04

Sindhooram Peythirangi

Johnson, K.J. Yesudas, Raveendran

05

Parvathi Manohari

Johnson, K. J. Yesudas

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None