LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Aavani

•

2005

Veera Virada

Apple Music logo
Deezer logo
Spotify logo
Lyrics
വീരവിരാട കുമാര വിഭോ
ചാരുതരഗുണ സാഗരഭോ
വീരവിരാട കുമാര വിഭോ
ചാരുതരഗുണ സാഗരഭോ
മാരലാവണ്യ
നാരി മനോഹാരി താരുണ്യ
ജയ ജയ ഭൂരികാരുണ്യ
വന്നീടുക ചാരത്തിഹ പാരിൽ തവ
നേരത്തവരാരുത്തര
സാരസ്യസാരമറിവതിനും
ചാരത്തിഹ പാരിൽ തവ
നേരത്തവരാരുത്തര
സാരസ്യസാരമറിവതിനും
നല്ല മാരസ്യ ലീലകൾ ചെയ് വതിനും

നാളീക ലോചനമാരേ നാം
വ്രീള കളഞ്ഞു വിവിധമോരോ
നാളീക ലോചനമാരേ നാം
വ്രീള കളഞ്ഞു വിവിധമോരോ
കേളികളാടി മുധരാഗ മാലകൾ പാടി
കരം കൊട്ടി ചാലവേ ചാടി
തിരുമുന്നിൽ താളത്തൊടു മേളത്തൊടു
മേളിച്ചനുകൂലത്തൊടു
ആളികളേ നടനം ചെയ്യേണം
താളത്തൊടു മേളത്തൊടു
മേളിച്ചനുകൂലത്തൊടു
ആളികളേ നടനം ചെയ്യേണം
നല്ല കേളി ജഗത്തിൽ വളര്‍ത്തിടേണം

ഹൃദ്യതരമൊന്നു പാടീടുവാൻ
ഉദ്യോഗമേതും കുറയ്ക്കരുതേ
ഹൃദ്യതരമൊന്നു പാടീടുവാൻ
ഉദ്യോഗമേതും കുറയ്ക്കരുതേ
വിദ്യുല്ലതാംഗീ ചൊല്ലീടുക
പദ്യങ്ങൾ ഭംഗി കലര്‍ന്നു നീ
സദ്യോമാതംഗീ ദണം
തക ധതിമി ധദ്ധയ്യ തദ്ധോം തദ്ധോമെന്നു
മദ്ദളം വാദയ ചന്ദ്രലേഖേ
തക ധതിമി ധദ്ധയ്യ തദ്ധോം തദ്ധോമെന്നു
മദ്ദളം വാദയ ചന്ദ്രലേഖേ നല്ല
പദ്യങ്ങൾ ചൊൽക നീ രത്ന രേഖേ

പാണീവളകൾ കിലുങ്ങീടവേ പാരം
ചേണുറ്റ കൊങ്ക കുലുങ്ങീടവേ
പാണീവളകൾ കിലുങ്ങീടവേ പാരം
ചേണുറ്റ കൊങ്ക കുലുങ്ങീടവേ
വേണിയഴിഞ്ഞും നവസുമ ശ്രേണി പൊഴിഞ്ഞും
കളമൃദു വാണി മൊഴിഞ്ഞും സഖി ഹേ
കല്യാണി ഘനവേണി ശുകവാണി സുശ്രേണീ
നാമിണങ്ങിക്കുമ്മിയടിച്ചീടേണം
കല്യാണി ഘനവേണി ശുകവാണി സുശ്രേണീ
നാമിണങ്ങിക്കുമ്മിയടിച്ചീടേണം
നന്നായ് വണങ്ങിക്കുമ്മിയടിച്ചീടേണം
നന്നായ് വണങ്ങിക്കുമ്മിയടിച്ചീടേണം
നന്നായ് വണങ്ങിക്കുമ്മിയടിച്ചീടേണം

WRITERS

K Krishna Kumar

PUBLISHERS

Lyrics © Divo TV Private Limited, IPRS, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Aavani

2005

01

Slokam Aavani

K. S. Chithra

02

Jaya Jaya

K. S. Chithra

03

Veera Virada

K. S. Chithra

04

Pankajakshan

K. S. Chithra

05

Yami Yami

K. S. Chithra

06

Vibhalam Thae

K. S. Chithra

07

Samyamakannoru

K. S. Chithra

08

Santhapam

K. S. Chithra

09

Maya Manoharane

K. S. Chithra

10

Sarasadala

K. S. Chithra

From This Artist