സൂര്യൻ തിരി മങ്ങിപ്പോയാലും
സൂര്യൻ തിരി മങ്ങിപ്പോയാലും
ഇതു നേരല്ലെ മാളോരെ ചൊല്ല്
ഇവൾ എന്നെന്നും മാറ്റേറും പൊന്ന്
നിറം മായുമീ മാനത്തെ കൂരിരുൾ മച്ചേലോ
നീട്ടി നീ അമ്പിളി കൈ വിളക്ക്
സൂര്യൻ തിരി മങ്ങിപ്പോയാലും
കാലത്തെ കസ്തൂരി പൊട്ടും തൊട്ടെത്തുന്ന
കാലത്തെ കസ്തൂരി പൊട്ടും തൊട്ടെത്തുന്ന
സിന്ദൂരപ്പൂവിൽ തൊട്ടോട്ടെ
മിന്നിത്തിളങ്ങുന്ന മോഹിനി നീ
തെന്നിക്കുണുങ്ങുന്ന വാഹിനി നീ
ഇളം മഞ്ഞിലോ സ്നേഹത്തിൻ കുങ്കുമ താരം നീ
ഉമ്മറത്തെന്നുമേ വന്നുദിക്ക്
സൂര്യൻ തിരി മങ്ങിപ്പോയാലും
സൂര്യൻ തിരി മങ്ങിപ്പോയാലും
കണ്ണിൻ്റെ സ്വത്തേ വന്നാട്ടെ
മണ്ണിൻ്റെ സത്തായ് നിന്നാട്ടെ
രാപ്പകൽ ചേരുന്ന കണ്ണിയല്ലേ
വർണ്ണപ്പകിട്ടുള്ള ചാരുത നീ
അങ്കണം തന്നിലോ വന്നൊരുങ്ങ്
സൂര്യൻ തിരി മങ്ങിപ്പോയാലും
ഇതു നേരല്ലെ മാളോരെ ചൊല്ല്
ഇവൾ എന്നെന്നും മാറ്റേറും പൊന്ന്
നിറം മായുമീ മാനത്തെ കൂരിരുൾ മച്ചേലോ
നീട്ടി നീ അമ്പിളി കൈ വിളക്ക്
സൂര്യൻ തിരി മങ്ങിപ്പോയാലും
സൂര്യൻ തിരി മങ്ങിപ്പോയാലും