LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Cricket Paattu

•

2025

Cricket Paattu

Apple Music logo
Deezer logo
Spotify logo
Lyrics
ഒരു രൂപ ഒന്നര രൂപ
വരിയിട്ടൊരു സ്റ്റമ്പതു വാങ്ങി

ഒരു രൂപ ഒന്നര രൂപ
വരിയിട്ടൊരു സ്റ്റമ്പതു വാങ്ങി
മൂന്ന് കമ്പത് മണ്ണിലിറക്കി
ഒരു മട്ടൽ തപ്പിയെടുത്ത്
പിടി വെട്ടി ചെത്തി മിനുക്കി
എം ആർ എഫ് എന്നതിലെഴുതി
മഴയത്തും വെയിലത്തും
ഹരമൊട്ടും ചോരാതെ
വയലെല്ലാം വാംഘഡയാക്കി
റോഡീഡൻ ഗാര്‍ഡനുമാക്കി
വയലെല്ലാം വാംഘഡയാക്കി
റോഡീഡൻ ഗാര്‍ഡനുമാക്കി
മതിമറന്നൊരു കുട്ടിക്കാലം
മാഞ്ഞു പോയൊരു ക്രിക്കറ്റ് കാലം
മതിമറന്നൊരു കുട്ടിക്കാലം
മാഞ്ഞു പോയൊരു ക്രിക്കറ്റ് കാലം

എന്താടാ ലോസ്റ്റ് ആയിപ്പോയോ
ഒന്നൂല്ലെടാ ഒരു ഫ്ലാഷ്ബാക്ക് അടിച്ചതാ
ഓ ആൽബോ അതൊക്കെയെവിടെയോ
പോയിണ്ടാവും നിന്റെ അടുത്തുണ്ടോ
അറിയില്ലെടാ നോക്കണം

ഒരു ദാദ ഒരൊറ്റ ദാദ
ഒരു ദാദ ഒരൊറ്റ ദാദ
ഒന്നുമില്ലായ്മകളിൽ നിന്ന്
ഉള്ളിലന്നു പകർന്നു കരുത്ത്

ഒരു മതിലുണ്ടത് മതിയുലകിൽ
ആഞ്ഞു വീശും കാറ്റ് തടുക്കാൻ
ഒരു മതിലുണ്ടത് മതിയുലകിൽ
ആഞ്ഞു വീശും കാറ്റ് തടുക്കാൻ
ഒരാളോ വെരി വെരി സ്പെഷ്യലാ
ഓസീസും പേടിക്കും മുതലാ
ഒരാളോ വെരി വെരി സ്പെഷ്യലാ
ഓസീസും പേടിക്കും മുതലാ
ഓ വീരു നിന്നെക്കണ്ടാൽ
ബോളർമാരോ വെരി ഭീരു
ഓ വീരു നിന്നെക്കണ്ടാല്
ബോളർമാരോ വെരി ഭീരു
ഓ യുവരാജ് നീ ഞങ്ങൾ തൻ
തകരാത്തൊരു ധൈര്യമതല്ലോ
ഓ യുവരാജ് നീ ഞങ്ങൾ തൻ
തളരാത്തൊരു സ്ഥൈര്യമതല്ലോ
ഓ ധോണീ
ഓ ധോണീ
തലമുറകൾ കണ്ട കിനാവിൻ
കതിർ കൊയ്തൊരു പ്രിയനായകനെ
തലമുറകൾ കണ്ട കിനാവിൻ
കതിർ കൊയ്തൊരു പ്രിയനായകനെ
ഓ സച്ചിൻ
ഓ സച്ചിൻ
ഒരു ബാറ്റിൻ മുപ്പതിഞ്ചിൽ
ഒരു നാടിൻ നെഞ്ചിടിപ്പിനെ
കാത്തു വെച്ചൊരു പ്രാർത്ഥന നീയല്ലോ
കാത്തു വെച്ചൊരു പ്രാർത്ഥന നീയല്ലോ

WRITERS

Ajay Sudheyan

PUBLISHERS

Lyrics © O/B/O DistroKid

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Cricket Paattu

2025

01

Cricket Paattu

Achuth Sahadevan, Ajay Jishnu Sudheyan, Mangosteen Club