LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Vishnulokam

•

1991

Aadya Vasanthame

Apple Music logo
Deezer logo
Spotify logo
Lyrics
ആ ആ
ആദ്യ വസന്തമേ

ആദ്യ വസന്തമേ ഈ മൂകവീണയിൽ
ഒരു ദേവഗീതമായ് നിറയുമോ
ആദ്യ വർഷമേ തളിരിലത്തുമ്പിൽ
ഒരു മോഹബിന്ദുവായ് കൊഴിയുമോ
ആദ്യവസന്തമേ ഈ മൂകവീണയിൽ
ഒരു ദേവഗീതമായ് നിറയുമോ

ഏഴഴകുള്ളൊരു വാർമയിൽപ്പേട തൻ
സൗഹൃദപ്പീലികളോടെ
ഏഴഴകുള്ളൊരു വാർമയിൽപ്പേട തൻ
സൗഹൃദപ്പീലികളോടെ
മേഘപടം തീർത്ത
വെണ്ണിലാ കുമ്പിളിൽ
മേഘപടം തീർത്ത
വെണ്ണിലാ കുമ്പിളിൽ
സാന്ത്വന നാളങ്ങളോടെ
ഇതിലെ വരുമോ
ഇതിലെ വരുമോ
രാവിൻ്റെ കവിളിലെ
മിഴിനീർ പൂവുകൾ
പാരിജാതങ്ങളായ് മാറാൻ
ആദ്യ വസന്തമേ ഈ മൂകവീണയിൽ
ഒരു ദേവഗീതമായ് നിറയുമോ

പൊന്നുഷസ്സന്ധ്യതൻ
ചിപ്പിയിൽ വീണൊരു
വൈഡൂര്യ രേണുവേ പോലെ
പൊന്നുഷസ്സന്ധ്യതൻ
ചിപ്പിയിൽ വീണൊരു
വൈഡൂര്യ രേണുവേ പോലെ
താരിളം കൈകളിൽ ഇന്ദ്രജാലങ്ങളായ്
താരിളം കൈകളിൽ ഇന്ദ്രജാലങ്ങളായ്
മംഗള ചാരുതയേകാൻ
ഇതിലെ വരുമോ
ഇതിലെ വരുമോ
അണയുമീ ദീപത്തിൻ
പ്രാണാങ്കുരങ്ങളിൽ
സ്നേഹതന്തുക്കളായ് അലിയാൻ
ആദ്യവസന്തമേ ഈ മൂകവീണയിൽ
ഒരു ദേവഗീതമായ് നിറയുമോ
ആദ്യ വർഷമേ തളിരിലത്തുമ്പിൽ
ഒരു മോഹ ബിന്ദുവായി കൊഴിയുമോ

WRITERS

KAITHAPURAM

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Vishnulokam

1991

01

Aadya Vasanthame

K. S. Chithra, Raveendran

02

Aadya Vasanthame

K. S. Chithra, Raveendran

03

Awaaraa hoon

Raveendran

04

Kasthoori ente kasthoori

Raveendran

05

Mindaathathenthe

Raveendran

06

Paanappuzha

Raveendran

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None

From This Artist