ധർമ്മവും അഹമിതിൽ നീറിടുമ്പോൾ
സഞ്ജിതമിഹപര കർമ്മഫലവുമതിൽ
തല പുകച്ചു ഞാൻ കരുക്കൾ നീക്കി
പുതിയ തലങ്ങൾ കൈപ്പിടിയിലാക്കുവാൻ
തിരമാലകൾ രണ്ട് കരങ്ങളായ് നീങ്ങി
സ്വാർത്ഥരാം നമ്മൾക്കി ലോകം
വെറും നിഴൽ കൂത്തുകൾക്കുള്ളൊരു വേദി
മനസ്സിനിരുട്ടിനോട് സാദൃശ്യം
സിരകളിൽ നിറഞ്ഞു കവിയും കാപട്യം
മറ നീക്കാൻ അരികെ സാമർത്ഥ്യം
ഇനി വരും മാത്രകൾ ചലനമധ്യത്തിലെ
ധർമ്മവും അഹമിതിൽ നീറിടുമ്പോൾ
സഞ്ജിതമിഹപര കർമ്മഫലവുമതിൽ
ഇടറാത്ത ചില്ലയിൽ ചേക്കേറാം
ഈ കഥ തുടരും, എന്തിനും മുതിരും
ഇവിടെയെല്ലാം തനിയാവർത്തനമോ