കൈ തുടി താളം തട്ടി തെയ്യ് തക മേളമിട്ട്
മെയ്യ് നിറ പൊന്നും കെട്ടി വാ പെൺകിളീ
കൈ മരക്കൊമ്പിലൊരു തൈ മണിക്കൂടും കെട്ടി
മെയ് മലർ ചെണ്ടും കൊണ്ടേ വാ ആൺകിളീ
കൈ തുടി താളം തട്ടി തെയ്യ് തക മേളമിട്ട്
മെയ്യ് നിറ പൊന്നും കെട്ടി വാ പെൺകിളീ
കൈ മരക്കൊമ്പിലൊരു തൈ മണിക്കൂടും കെട്ടി
മെയ് മലർ ചെണ്ടും കൊണ്ടേ വാ ആൺകിളീ
റ്റ റ്റ റ്റ റ്റ ര രു രു, റ്റ റ്റ റ്റ ര രു രു
കുങ്കുമക്കുറിയിട്ടു തരാൻ താമസിക്കണതെന്താണ്
അന്തിവെയിൽ ചന്തം മായാറായില്ലേ
ചന്ദനക്കുറി തൊട്ടുതരാൻ ആലിലത്തളിരാട തരാൻ
നാളെ നിനക്കാളായ് കൂട്ടിനൊരാണ് വരും
ഇനിയെന്തിനീ അഞ്ജനക്കണ്ണിലെ തോർന്നുലയണ തൂമിഴിനീർ
നിറമലരിലെ മധുരമെല്ലാം സ്വന്തമല്ലേ
കൈ തുടി താളം തട്ടി തെയ്യ് തക മേളമിട്ട്
മെയ്യ് നിറ പൊന്നും കെട്ടി വാ പെൺകിളീ
കൈ മരക്കൊമ്പിലൊരു തൈ മണിക്കൂടും കെട്ടി
മെയ് മലർ ചെണ്ടും കൊണ്ടേ വാ ആൺകിളീ
ഏയ് കിഴക്കു ദിക്കിലെ തേന്മാവിൽ
നമുക്കുമുള്ളൊരിലക്കൂട്ടിൽ
ചെമ്പഴുക്കാ പൊന്നിൻ പൂവിൻ തേനുണ്ടേ
നമുക്കു തമ്മിൽ ചേരാനില്ലൊരു പൂക്കാലം
ഇടനെഞ്ചിലെ നൊമ്പരചിന്തിലെ
ഇനി നമുക്കൊരു മറുജന്മം കാത്തിരിക്കാം
കൈ തുടി താളം തട്ടി തെയ്യ്തക മേളമിട്ട്
മെയ്യ് നിറ പൊന്നും കെട്ടി വാ പെൺകിളീ
കൈ മരക്കൊമ്പിലൊരു തൈ മണിക്കൂടും കെട്ടി
മെയ് മലർ ചെണ്ടും കൊണ്ടേ വാ ആൺകിളീ
കൈ തുടി താളം തട്ടി തെയ്യ് തക മേളം ഇട്ട്
മെയ്യ് നിറ പൊന്നും കെട്ടി വാ പെൺകിളീ
കൈ മരക്കൊമ്പിലൊരു തൈ മണിക്കൂടും കെട്ടി
മെയ് മലർ ചെണ്ടും കൊണ്ടേ വാ ആൺകിളീ