LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Kalyaana Raman

•

2002

Raakkadal Kadanjedutha

Apple Music logo
Deezer logo
Spotify logo
Lyrics
ഓ അ ഓ അ (ല ല ല )

രാക്കടൽ കടഞ്ഞെടുത്ത രാഗമുത്തു പോലേ
കോടമഞ്ഞിലോടിയോടി വന്നതെന്തിനാണു നീ
ഒന്നു മിണ്ടുവാന്‍ നൂറു കാര്യമോതുവാന്‍
ഒന്നു കാണുവാന്‍ മനം പകുത്തു നല്‍കുവാന്‍
ഞാന്‍ വന്നു വേഴാമ്പലായ്
പൂത്തു നിന്നു നീലാമ്പലായ്
രാക്കടൽ കടഞ്ഞെടുത്ത രാഗമുത്തു പോലേ
കോടമഞ്ഞിലോടിയോടി വന്നതെന്തിനാണു നീ
ഒന്നു മിണ്ടുവാന്‍ നൂറു കാര്യമോതുവാന്‍
ഒന്നു കാണുവാന്‍ മനം പകുത്തു നല്‍കുവാന്‍
ഞാന്‍ വന്നു വേഴാമ്പലായ്
പൂത്തു നിന്നു നീലാമ്പലായ്

പൊന്‍മേഘമേ പറന്നിറങ്ങി വാ
പൂമെത്തയില്‍ പുതച്ചുറങ്ങുവാന്‍

ഛിലും ഛിലും തുളുമ്പി മഞ്ഞുവീണ മേട്ടില്‍
കിലും കിലുങ്ങി നിന്‍റെ താളം
സ്വരം സ്വരം പൊഴിഞ്ഞു പൊന്‍കൊലുസ്സു പാടി
മനസ്സിനുള്ളിലുള്ള നാണം
ഒന്നു കണ്ട മാത്രയില്‍ നാം അലിഞ്ഞ സന്ധ്യയില്‍
മൗനം കിന്നാരമായ്
മൗന നൊമ്പരം തൊട്ടുലഞ്ഞുപോം (മ്)
നീ രാഗാര്‍ദ്രയായ്
രാക്കടൽ കടഞ്ഞെടുത്ത രാഗമുത്തു പോലേ
കോടമഞ്ഞിലോടിയോടി വന്നതെന്തിനാണു നീ

പൊന്‍മേഘമേ പറന്നിറങ്ങി വാ
പൂമെത്തയില്‍ പുതച്ചുറങ്ങുവാന്‍

അടുത്തടുത്തു വന്നതാര്‍ക്കു വേണ്ടിയാണു നീ
ഉടുത്തൊരുങ്ങി വന്ന പെണ്ണേ
കുളിച്ചൊരുങ്ങി വന്ന മഞ്ഞുതുള്ളിപോലും
നിനക്കു വേണ്ടിയുള്ളതല്ലേ
എന്തിനിന്നു വന്നു നീ
തേന്‍ ചുരന്ന വേളയില്‍
പൂവേ പുന്നാരമേ
ദേവരാഗമേ പൊന്‍പരാഗമേ
എന്‍ പൊന്നോമലേ (ഉം)
രാക്കടൽ കടഞ്ഞെടുത്ത രാഗമുത്തു പോലേ
കോടമഞ്ഞിലോടിയോടി വന്നതെന്തിനാണു നീ
ഒന്നു മിണ്ടുവാന്‍ നൂറു കാര്യമോതുവാന്‍
ഒന്നു കാണുവാന്‍ മനം പകുത്തു നല്‍കുവാന്‍
ഞാന്‍ വന്നു വേഴാമ്പലായ്
പൂത്തു നിന്നു നീലാമ്പലായ്

പൊന്‍മേഘമേ പറന്നിറങ്ങി വാ
പൂമെത്തയില്‍ പുതച്ചുറങ്ങുവാന്‍
പൊന്‍മേഘമേ പറന്നിറങ്ങി വാ
പൂമെത്തയില്‍ പുതച്ചുറങ്ങുവാന്‍

WRITERS

KAITHAPURAM

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Kalyaana Raman

2002

01

Kadhayile Raajakumaariyum

Berny-Ignatius, K. J. Yesudas

02

Thinkale Poothinkale

Afsal, Berny-Ignatius, Kaithapram, एम् जी श्रीकुमार (M G Sreekumar)

03

Thumbikkalyaanathinu

Berny–Ignatius

04

Raakkadal Kadanjedutha

Berny-Ignatius, K. J. Yesudas

05

Kadhayile Raajakumaariyum

Berny-Ignatius, K. J. Yesudas, गायत्रीअशोकन

06

Onnaam Mala Keri

Berny–Ignatius

07

Kai Thudithaalam

Afsal, Berny-Ignatius, Kaithapram

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None

From This Artist