LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Ivide

•

2015

Ivide

Apple Music logo
Deezer logo
Spotify logo
Lyrics
ആഴങ്ങളിൽ ദിനരാവുകൾ
അലിയുന്നിതായിതിവിടെ
ആയുസ്സിലെ ക്ഷണമാത്രകൾ
മായുന്നിതായിതിവിടെ
ആരുടെയാണീ നഗരം
എകാന്തമൂകവിപിനം
ആരുണ്ടോരാളിന്നരികെ ഹോ
ആത്മാവിനായിന്നിവിടെ

എന്തേ തേടാനുണ്ടിവിടെ
ഇവിടെ ഓ ഇവിടെ
എന്തേ തേടാനുണ്ടിവിടെ
ഇവിടെ ഓ ഇവിടെ

ആഴങ്ങളിൽ ദിനരാവുകൾ
അലിയുന്നിതായിതിവിടെ
ആയുസ്സിലെ ക്ഷണമാത്രകൾ
മായുന്നിതായിതിവിടെ

വീഴുന്നൊരിലകൾ
മൂടുന്നതിവിടെ
ജീവൻ്റെ ഹരിതം
ചോരുന്നു വെറുതെ
ഓരോ ഋതുക്കൾ
മായുന്ന ലിപികൾ
കോറുന്നു വെറുതെ
കാണാതെ ഇവിടെ

തീരാതെ ഇടറും
നീഹാരമണികൾ
പൊഴിയുന്നതെവിടെ
പോകുന്നതെവിടെ

ആരുടെയാണീ നഗരം ഹോ
ഏകാന്തമൂകവിപിനം

എന്തേ തേടാനുണ്ടിവിടെ
ഇവിടെ ഓ ഇവിടെ
എന്തേ തേടാനുണ്ടിവിടെ
ഇവിടെ ഓ ഇവിടെ

നിൽക്കാതെയോഴുകും
ചലനങ്ങളിവിടെ
അജ്ഞാതയാനം
തുടരുന്നതിവിടെ
ആർക്കുന്നു ചുഴലേ (ചുഴലേ)
ഉന്മാദനഗരീ (ഉന്മാദനഗരീ)
തീരങ്ങൾ കാണാക്കടലെന്ന പോലെ
എല്ലാ മുഖങ്ങൾ ഒന്നെന്ന പോലെ
നീങ്ങുന്നു പുറമേ തീരാതെ ഇവിടെ
ആരുടെയാണീ നഗരം ഹോ
ഏകാന്തമൂകവിപിനം

എന്തേ തേടാനുണ്ടിവിടെ
ഇവിടെ ഓ ഇവിടെ
എന്തേ തേടാനുണ്ടിവിടെ
ഇവിടെ ഓ ഇവിടെ

ആഴങ്ങളിൽ ദിനരാവുകൾ
അലിയുന്നിതായിതിവിടെ
ആയുസ്സിലെ ക്ഷണമാത്രകൾ
മായുന്നിതായിതിവിടെ
ആരുടെയാണീ നഗരം
ഏകാന്തമൂകവിപിനം

എന്തേ തേടാനുണ്ടിവിടെ
ഇവിടെ ഓ ഇവിടെ (ഇവിടെ)
എന്തേ തേടാനുണ്ടിവിടെ
ഇവിടെ ഓ ഇവിടെ

WRITERS

GOPI SUNDER, RAFEEQ AHAMMED

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Ivide

2015

01

Etho Theerangal

Gopi Sundar

02

Ivide

Gopi Sundar, Prithviraj Sukumaran, Rafeeq Ahammed

03

Etho Theerangal

Gopi Sundar

LyricIQ Analysis

Top Emotion

Sadness

Sentiment
Thumbsup IconThumbsup Icon
Theme

None

From This Artist