LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Vimaanam

•

2019

Vaanamakalunnuvo

Apple Music logo
Deezer logo
Spotify logo
Lyrics
വാനമകലുന്നുവോ കൂരിരുളു മൂടിയോ
വാർമുകിലു പോലെയീ മോഹമലിയുന്നുവോ
വീണൊഴിയും ഏകാന്ത മൂകാഭിലാഷം
പാവം ഒരു രാപ്പാടി പോലിന്നു തേങ്ങി
വീണ്ടുമുയരാൻ പാടിയലയാൻ
ആരു ചിറകേകുവാൻ
വീണ്ടുമുയരാൻ പാടിയലയാൻ
ആരു ചിറകേകുവാൻ
വാനമകലുന്നുവോ കൂരിരുളു മൂടിയോ
വാർമുകിലു പോലെയീ മോഹമലിയുന്നുവോ

അരികിലരികിലരികിൽ തോന്നലൊരു മായാ
അകലെയകലെ ദൂരെ ആകാശലോകം
കൂരമ്പുപോലെ പായുന്ന മോഹം
വീഴുന്നു താഴെ മഴപ്പാറ്റപോൽ

ഒഴുകി ഒഴുകി മറയും പൂന്തെന്നലേ നീ
വെറുതെ ഇനിയും ഓർക്കാൻ തൂവൽ തരാമോ
ആ സ്‌മേര നാളം മറയുന്ന നേരം
പാഴ്‌മൺ ചിരാതായ് മാറുന്നു ജീവൻ
വാനമകലുന്നുവോ കൂരിരുളു മൂടിയോ
വാർമുകിലു പോലെയീ മോഹമലിയുന്നുവോ
വീണൊഴിയും ഏകാന്ത മൂകാഭിലാഷം
പാവം ഒരു രാപ്പാടി പോലിന്നു തേങ്ങി
വീണ്ടുമുയരാൻ പാടിയലയാൻ
ആരു ചിറകേകുവാൻ
വീണ്ടുമുയരാൻ പാടിയലയാൻ
ആരു ചിറകേകുവാൻ
വാനമകലുന്നുവോ കൂരിരുളു മൂടിയോ
വാർമുകിലു പോലെയീ മോഹമലിയുന്നുവോ
ഉം ഉം

WRITERS

S RAFEEQ AHMED

PUBLISHERS

Lyrics © Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Vimaanam

2019

01

Vaaniluyare

Gopi Sundar, Najim Arshad, Shreya Ghoshal

02

Anthike Varikente

Divya S. Menon, Gopi Sundar, Kavya Ajit, Radhika Sethumadhavan, Seba Tomy

03

Meghakanavinu

Gopi Sundar

04

Vaanamakalunnuvo

Gopi Sundar, Sithara Krishnakumar

05

Anthimaanam

Anusha Joseph, Gopi Sundar, Nandini Srikar

From This Artist