ഇന്ന് പെണ്ണിന്ന് സിന്ദൂരനാള്
മനസ്സെല്ലാം വിളമ്പുന്ന നാള്
ചമഞ്ഞെല്ലാരും ചേരുന്ന നാള്
നിറഞ്ഞുല്ലാസപ്പൂവിൻ്റെ ഉള്ളാകെത്തുള്ളിത്തുള്ളി
കണ്ണിന് മയ്യെട് മിന്നെട് പൊന്നെട് ചെപ്പടി ചിങ്കാരീ
പട്ടൊരു മുറമെട് അത്തറ് കുറെയെട് പുത്തൻ കോടിയുട്
മനമൊത്തൊരു പരുവയലെത്തിമുളക്കണ്ടേ
അരിയമൃദുവേളയിൽ ഹൃദയമുണരുന്നിതാ

മണവാട്ടിപ്പെണ്ണിൻ നാണം ചിരിയായ് (ചിരിയായ്)
മഴപുരണ്ട മാകന്ദം താനേ ചാലിട്ടു
ആഴിത്തിരയിൽ സാന്ദ്രമലിയും
രാഗത്തീരത്താരോ ഈണം മീട്ടുന്നൂ
ഹൃദയമുണരുന്നിതാ ഹരിതമണയുന്നിതാ
ഹൃദയമുണരുന്നിതാ ഹരിതമണയുന്നിതാ
ഇന്ന് പെണ്ണിന്ന് സിന്ദൂരനാള്
മനസ്സെല്ലാം വിളമ്പുന്ന നാള്
ചമഞ്ഞെല്ലാരും ചേരുന്ന നാള്
നിറഞ്ഞുല്ലാസപ്പൂവിൻ്റെ ഉള്ളാകെത്തുള്ളിത്തുള്ളി
സിന്ദൂരം തുടിയ്ക്കുന്ന മുകിലേ
നിൻ ചാരേ തഞ്ചിക്കൊഞ്ചും നിഴലേ
നേടും സല്ലാപം നേടും സന്തോഷം
മനമിയന്ന സംഗീതം ഓരോ പൂക്കാലം
ആഴിത്തിരയിൽ സാന്ദ്രമലിയും
രാഗത്തീരത്താരോ ഈണം മീട്ടുന്നൂ
ഇന്ന് പെണ്ണിന്ന് സിന്ദൂരനാള്
മനസ്സെല്ലാം വിളമ്പുന്ന നാള്
ചമഞ്ഞെല്ലാരും ചേരുന്ന നാള്
നിറഞ്ഞുല്ലാസപ്പൂവിൻ്റെ ഉള്ളാകെത്തുള്ളിത്തുള്ളി
കണ്ണിന് മയ്യെട് മിന്നെട് പൊന്നെട് ചെപ്പട് ചിങ്കാരീ
പട്ടൊരു മുറമെട് അത്തറ് കുറെയെട് പുത്തൻ കോടിയുട്
മനമൊത്തൊരു പരുവയലെത്തിമുളക്കണ്ടേ
അരിയമൃദുവേളയിൽ ഹൃദയമുണരുന്നിതാ
അരിയമൃദുവേളയിൽ ഹൃദയമുണരുന്നിതാ