LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Sakhavu

•

2017

Lokam Engum Ulla

Apple Music logo
Deezer logo
Spotify logo
Lyrics
ഒ ഒ ഓ

ലോകമെങ്ങുമുള്ള സകല മർത്ത്യരും മൊഴിഞ്ഞിടും
പദങ്ങളാകെ ഗാനമായ് മാറിടുന്ന നാളിനായ്
മണ്ണിലും മനസ്സിലും വിതച്ച പൊൻകിനാവിലെ
ഫലങ്ങളൊക്കെ നമ്മളൊത്തു പങ്കിടുന്നിടത്തിനായ്
ത്യജിക്കണം പുഴുത്തു പൂതലിച്ചുപോയ മച്ചകം
തകർക്കണം തുരുമ്പെടുത്ത പൂർവ്വകാല ജാലകം

ലോകമെങ്ങുമുള്ള സകല മർത്ത്യരും മൊഴിഞ്ഞിടും
പദങ്ങളാകെ ഗാനമായ് മാറിടുന്ന നാളിനായ്
മണ്ണിലും മനസ്സിലും വിതച്ച പൊൻകിനാവിലെ
ഫലങ്ങളൊക്കെ നമ്മളൊത്തു പങ്കിടുന്നിടത്തിനായ്
ത്യജിക്കണം പുഴുത്തു പൂതലിച്ചുപോയ മച്ചകം
തകർക്കണം തുരുമ്പെടുത്ത പൂർവ്വകാല ജാലകം

ഓ ഓ

കെടുത്തേണ്ടതാദ്യം വിശപ്പാണ് നാം
എടുക്കേണം അതിനായ് സ്വപ്നായുധം
കൊളുത്തേണം ആ സ്വപ്നം ഉള്ളിൽ
കെടാവിളക്കായ് ചിരം നാം സഖാക്കളേ

കെടുത്തേണ്ടതാദ്യം വിശപ്പാണ് നാം
എടുക്കേണം അതിനായ് സ്വപ്നായുധം
കൊളുത്തേണം ആ സ്വപ്നം ഉള്ളിൽ
കെടാവിളക്കായ് ചിരം നാം സഖാക്കളേ

പല പല ദേശങ്ങൾ വംശങ്ങൾ ഒന്നായ്
മതനിറഭേദങ്ങൾ മായും ലോകം
അടിമകൾ ഇല്ലാത്തൊരാ ലോകം എത്താൻ
അണിയണിയായ് നമ്മൾ മുന്നേറും
ചെമ്മേഘങ്ങൾ പോലേറി
എത്തും ആ തീരം
ഒറ്റയായല്ല നാമെത്രയോ കോടിയായ്

ചോന്നവെട്ടം തെളിച്ചെത്തുമന്നേരം
സ്വപ്ന സൂര്യാംശു നൂറായിരം നാളമായ്

നമ്മൾ എത്തുന്നിടം മർത്ത്യർ മറ്റുള്ളവർ
സർവ്വജാലങ്ങൾ ഒന്നായ പുത്തൻ പാരിടം

ഓ ഓ

ലോകമെങ്ങുമുള്ള സകല മർത്ത്യരും മൊഴിഞ്ഞിടും
പദങ്ങളാകെ ഗാനമായ് മാറിടുന്ന നാളിനായ്
മണ്ണിലും മനസ്സിലും വിതച്ച പൊൻകിനാവിലെ
ഫലങ്ങളൊക്കെ നമ്മളൊത്തു പങ്കിടുന്നിടത്തിനായ്
തകർക്കണം തുരുമ്പെടുത്ത പൂർവ്വകാല ജയിലുകൾ
പടുക്കണം ജനങ്ങളൊത്തു പാർത്തിടും തുറസ്സുകൾ
ലോകമെങ്ങുമുള്ള സകല മർത്ത്യരും മൊഴിഞ്ഞിടും
പദങ്ങളാകെ ഗാനമായ് മാറിടുന്ന നാളിനായ്
മണ്ണിലും മനസ്സിലും വിതച്ച പൊൻകിനാവിലെ
ഫലങ്ങളൊക്കെ നമ്മളൊത്തു പങ്കിടുന്നിടത്തിനായ്
ത്യജിക്കണം പുഴുത്തു പൂതലിച്ചുപോയ മച്ചകം
തകർക്കണം തുരുമ്പെടുത്ത പൂർവ്വകാല ജാലകം

ഒ ഒ ഓ

WRITERS

A ANWAR ALI

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Sakhavu

2017

01

Madhu Madhu

Prashant Pillai, Preethi Pillai, Shreekumar Vakkiyil

02

Lokam Engum Ulla

Bijibal, Prashant Pillai

03

Udichuyarnne

Prashant Pillai, Sithara Krishnakumar, Vaikom Vijayalakshmi

04

Theyyum Thinthaka

Prashant Pillai

05

Aaraareero

Prashant Pillai, Preethi Pillai

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None

From This Artist