പ്രിയപ്പെട്ടവരേ, ഇതു ലാൽ ആണ്,മോഹൽലാൽ
രേവതി കലാമന്ദിർ നിർമ്മിക്കുന്ന ആറാംതമ്പുരാൻ
എന്ന ചിത്രത്തിലെ എനിക്കേറെ ഇഷ്ട്ടമായ ഗാനങ്ങൾ
ജല ഗിത്താറിൻ്റെ ഹൃദയ തന്ത്രികളിൽ ഈണമുതിർക്കുന്ന
രാഗം ചുരത്തുന്ന പച്ചമുള്ളം തണ്ടുകളിൽ ദേവസ്പർശം കൊള്ളുന്ന
സംഗീതം പ്രാണനും നടനം രൂപവുമായ കളിയരങ്ങിൽ ഇതെൻ്റെ
പുതിയ വേഷ പകർച്ച ജഗന്നാഥൻ
കൃഷ്ണ ശിലയുടെ കാഠിന്യമുള്ള പുറംതോടിൽ
മനം നൊന്ത വാക്കുകൾ തുളഞ്ഞു കയറിയപ്പോൾ
ഹിമ ഗംഗയുടെ പുണ്യമാർന്ന ഗാന പ്രവാഹം ഒഴുകി
കൂടും കൂട്ടുമില്ലാത്ത പ്രവാസിയുടെ ജീവിതം
വെള്ളാരം കല്ലുകൾ ഒരുകുന്ന ഒരു വേനൽ പകലിൽ
നീയാറ്റാൻസിൻ്റെ ഗ്വാളിയാർ,ഘോരാനകളുടെ ഗ്വാളിയാർ
ഗതകാല സ്‌മൃതികളിൽ ശവകുടീരങ്ങളുടെ
മൗനം പേറുന്ന കൊട്ടാരങ്ങളിൽ നിന്നു
ദ്രുപദിൻ്റെ വിറയാർന്ന വേദന കേൾക്കാം,ചെവി ഓർത്താൽ
ഹിന്ദുസ്ഥാനി സംഗീതം പഠിക്കണമെന്ന മോഹവുമായി
ഒരു പഴയ സിംഹത്തിൻ്റെ മടയിൽ
സിംഹത്തിൻ്റെ നര വീണ കൺപോളകൾ തുറക്കുന്നു
ഉള്ളിൽ ബാങ്കിൻ്റെ വെൺ നിലാവ് കത്തുകയാണ്
ആവശ്യമറിയിച്ചപ്പോൾ ദക്ഷിണ വെക്കാൻ പറഞ്ഞു
ഹ് ഉരു തെണ്ടിയുടെ ഓട്ട കീശയിൽ എന്തുണ്ട് (ആ)
സംഗീതത്തിൻ്റെ ആദ്യാക്ഷരങ്ങൾ പഠിപ്പിച്ച
ദർബാർ രാഗത്തിൽ കീർത്തനം പാടി മുഴുവിപ്പിക്കും മുൻപ്
വിറയാർന്ന കൈകൾ കൊണ്ട് ചേർത്തുപിടിച്ചു പിന്നെ
സിരകളിൽ ബാംഗും സംഗീതവുമായി കാലമൊരുപാട്
ഒടുവിൽ ഒരുനാൾ ഗുരുവിൻ്റെ ഖബറിൽ
ഒരു പിടി പച്ചമണ്ണ് വാരിയിട്ട് യാത്ര തുടർന്നു
सब्रों की ज़िंदगी जो कभी नहीं ख़त्म हो जाती है।