LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Mylanchi Monchulla Veedu

•

2014

Wahida

Apple Music logo
Deezer logo
Spotify logo
Lyrics
അല്ലാഹു അല്ലാഹു അല്ലാഹു അല്ലാഹു
അല്ലാഹു അല്ലാഹു അല്ലാഹു അല്ലാഹു

തേനൂറും ചുണ്ടിന് ചോപ്പേറും രാവിനായ്
പൂവള്ളിക്കയ്യില് മൈലാഞ്ചിയണിഞ്ഞു വാ
ആരുടെ ഖൽബിലെ ഹൂറി നീ വാഹിദാ
മാരനെ തേടിയോ മാൻമിഴി വാഹിദാ
ഓ വാഹിദാ വാഹിദാ വിണ്ണിലേ പൂവൊന്നിതാ
ഓ വാഹിദാ ഓ വാഹിദാ ഇന്നു താഴെ വന്നിതാ
തേനൂറും ചുണ്ടിന് ചോപ്പേറും രാവിനായ്
പൂവള്ളിക്കയ്യില് മൈലാഞ്ചിയണിഞ്ഞു വാ

ഓ അരുമയായ് ഗസലുകൾ വിരിയുമീ രാത്രിയിൽ
അസർമണി മുല്ലകൾ നിറയുമീ ശയ്യയിൽ
അണിയുവാൻ പുടവയായ് നറുനിലാവിഴകളോ
പനിമതീ ഇനിയവൻ കവരുമീ പരിഭവം
ഓ ദാഹവും മോഹവും കവിയുമീ മിഴികളിൽ
ഉണരുമോ നീർകണം ലഹരിയായ് വാഹിദാ
തേനൂറും ചുണ്ടിന് ചോപ്പേറും രാവിനായ്

ഓ സുറുമയാൽ എഴുതുമാ മിഴിയിലെ കവിതയിൽ
ബഹറിലെ തിരകൾപോൽ കനവുകൾ കിലുകിലെ
ആയിരം രാവിലെ പരിമളം നുകരുവാൻ
ആരൊരാൾ ഇന്നു നിൻ പുളകമായ് വാഹിദാ
താലിയും മാലയും കാഞ്ചിയും വളകളും
ഉലയവേ അവനെ നീ പുണരുമോ വാഹിദാ
തേനൂറും ചുണ്ടിന് ചോപ്പേറും രാവിനായ് (അല്ലാഹു)
അല്ലാഹു അല്ലാഹു അല്ലാഹു

WRITERS

AFZAL YUSUFF, RAFEEQ AHAMMED

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Mylanchi Monchulla Veedu

2014

01

Wahida Shreya Ghoshal Solo

Afzal Yusuff

02

Wahida

Afzal Yusuff, Renjith, Shreya Ghoshal

03

Thammil Thammil

Afzal Yusuff

04

Puthanilanjikku

Afzal Yusuff, Haricharan

05

Puthanilanjikku

Afzal Yusuff, Anwar Sadat, Rimi Tomy, Yazin Nizar