LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Oru Naal Varum

•

2018

Maavin Chottile

Apple Music logo
Deezer logo
Spotify logo
Lyrics
മാവിൻ ചോട്ടിലെ മണമുള്ള മധുരമായ്
മനതാരിൽ കുളിരുന്നെൻ ബാല്യം
ആരോ നീട്ടിയ മഷിത്തണ്ടിൻ കുളിരുള്ള
തളിരോമയാണെൻ്റെ ബാല്യം
ചെളിമണ്ണിൽ പാവാട ചായം തേക്കും
അതു കാണെ കളിയാക്കുമിളനാമ്പുകൾ
കളിയാടുന്ന പാടത്തെ കതിരോർമ്മ ബാല്യം
മാവിൻ ചോട്ടിലെ മണമുള്ള മധുരമായ്
മനതാരിൽ കുളിരുന്നെൻ ബാല്യം
ആരോ നീട്ടിയ മഷിത്തണ്ടിൻ കുളിരുള്ള
തളിരോമയാണെൻ്റെ ബാല്യം

പകലിനെ സ്നേഹിച്ചു
കൊതി തീരാതൊരു പൂവ്
പടിഞ്ഞാറു നോക്കി കരഞ്ഞു
അവൾ മുഖമൊന്നുയർത്താതെ നിന്നു
പകലിനെ സ്നേഹിച്ചു
കൊതി തീരാതൊരു പൂവ്
പടിഞ്ഞാറു നോക്കി കരഞ്ഞു
അവൾ പാതിമയക്കത്തിൽ നിന്നു
ഒരു കാറ്റു മെയ്യ് തലോടി
അറിയാതെ പാട്ടു മൂളി
ഒരു കാറ്റു മെയ്യ് തലോടി
അറിയാതെ പാട്ടു മൂളി
അതിലലിയാത്ത വെയിലോർമ്മ
എൻ ബാല്യം
മാവിൻ ചോട്ടിലെ മണമുള്ള മധുരമായ്
മനതാരിൽ കുളിരുന്നെൻ ബാല്യം
ആരോ നീട്ടിയ മഷിത്തണ്ടിൻ കുളിരുള്ള
തളിരോമയാണെൻ്റെ ബാല്യം

കളിവാക്കു ചൊല്ലിയ കളിക്കൂട്ടുകാരിയെ
കരയിച്ച കാര്യം മറന്നോ
അതിൻ സുഖമുള്ള നോവും മറന്നോ
നുണ പറഞ്ഞപ്പോളോ ഞാറപ്പഴം തിന്ന
തൊടിയും നിലാവും മറഞ്ഞു
കാവിൽ കിളിയും കിനാവും മറഞ്ഞു
നിറവാർന്ന സന്ധ്യ മാഞ്ഞു
മഴയുള്ള രാത്രി പോയി
നിറവാർന്ന സന്ധ്യ മാഞ്ഞു
മഴയുള്ള രാത്രി പോയി
എന്നും മറയാത്ത മഴയോർമ്മ എൻ ബാല്യം
മാവിൻ ചോട്ടിലെ മണമുള്ള മധുരമായ്
മനതാരിൽ കുളിരുന്നെൻ ബാല്യം
ആരോ നീട്ടിയ മഷിത്തണ്ടിൻ കുളിരുള്ള
തളിരോമയാണെൻ്റെ ബാല്യം
ചെളിമണ്ണിൽ പാവാട ചായം തേക്കും
അതു കാണെ കളിയാക്കുമിളനാമ്പുകൾ
കളിയാടുന്ന പാടത്തെ കതിരോർമ്മ ബാല്യം

WRITERS

M G SREEKUMAR, Murugan Kattakkada

PUBLISHERS

Lyrics © Divo TV Private Limited, MUSIC SERVICES, INC., Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Oru Naal Varum

2018

01

Paadan Ninakkoru

K. S. Chithra, एम् जी श्रीकुमार

02

Oru Kandan

M.G. Sreekumar, Vidhu Prathap

03

Maavin Chottile

Shweta Mohan

04

Naathoone Naathoone

M.G. Sreekumar, Rimi Tomy

05

Paadan Ninakkoru

K. S. Chithra, एम् जी श्रीकुमार

06

Pranaya Nilavu

M.G. Sreekumar

07

Maavin Chottile

M.G. Sreekumar

08

Paadan Ninakkoru (Karaoke)

M.G. Sreekumar

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup Icon
Theme

None

From This Artist