നീറും വെയിലിൻ തീ തന്നാലും
കണ്ണീരൂറ്റി കനവുകൾ പേറ്റി
ചോര ഒലിക്കണ കാറ്റും കൊണ്ട്
ഓരോ അറയ്ക്കുളിൽ നിറയ്ക്കുന്ന ജന്മങ്ങളും
ഓരോ മതം കൊണ്ട് മയക്കുന്ന ബന്ധങ്ങളും
തൊടാതെ മാറി നിന്നെടുത്തു പോർമുഖം
കഠാര കൊണ്ട് കാർന്നെടുത്തു ജീവിതം
കൊടിക്കീഴിലാക്കുന്ന കോലങ്ങളും
കൊളുത്താൻ വിധിക്കുന്ന ശാപങ്ങളും
മൃഗം മാറി നിൽക്കുന്ന കാമന്റെ കണ്ണിൽ
എരിഞ്ഞങ്ങൊടുങ്ങുന്ന ബാല്യങ്ങളും
ചെഞ്ചോര തന്നെ എല്ലാർക്കും
കൊല്ലാൻ തുനിഞ്ഞു നിൽക്കുന്നു
കണ്ണീരൂറ്റി കനവുകൾ പേറ്റി
ചോര ഒലിക്കണ കാറ്റും കൊണ്ട്
കണ്ണീരൂറ്റി കനവുകൾ പേറ്റി
ചോര ഒലിക്കണ കാറ്റും കൊണ്ട്
കണ്ണീരൂറ്റി കനവുകൾ പേറ്റി
ചോര ഒലിക്കണ കാറ്റും കൊണ്ട്