LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Kadha Thudarunnu

•

2018

Mazhamekha Chelin

Apple Music logo
Deezer logo
Spotify logo
Lyrics
മഴമേഘച്ചേലിൻ പൂരം
മനതാരിൽ ചേരും നേരം
മാമയിലാകാൻ നീ കൊതിക്കുന്നോ
പൊൻ പീലികളാടും മാന്മിഴിപ്പെണ്ണേ
മണിമാറിൽ മാരിച്ചില്ലിൽ
മുന മെല്ലെ കൊള്ളും നേരം
കാൽത്തള പോലെ നീ കിണുങ്ങുന്നോ
ഉൻ തേൻ മൊഴിയാകും പഞ്ചമിപ്പെണ്ണേ
നക്ഷത്രക്കണ്ണിൽ നാണത്തിൻ ഓണം
നല്ലോമൽച്ചുണ്ടിൽ നാടൻ പാട്ടിൻ ഈണം
നിറയുന്നില്ലേ അകമാകേ
കിലുകിലേ ഒഴുകും പുഴഗീതം
നുണയുന്നില്ലേ കുളിരോടെ
തുരുതുരെ ഉതിരും നവനീതം
മഴമേഘച്ചേലിൻ പൂരം
മനതാരിൽ ചേരും നേരം
മാമയിലാകാൻ നീ കൊതിക്കുന്നോ
പൊൻ പീലികളാടും മാന്മിഴിപ്പെണ്ണേ

താമരയല്ലികളോടെ
താഴ്വര പൂത്തൊരു കാലം

താരക സുന്ദരിമാരോ
തോഴികളായൊരു കാലം
അങ്ങകലെ മാനം തെളിഞ്ഞേ
ഇങ്ങരികേ മേളം കവിഞ്ഞേ
ജന്മത്തിൻ വല്ലത്തിൽ
മിന്നും പൊന്നോ കുന്നോളം
സ്നേഹത്തിൻ ചെല്ലത്തിൽ
വിത്തും മുത്തും ധാരാളം
ചൊല്ലൂ ചൊല്ലൂ നേരാണല്ലേ
കുഞ്ഞിത്തത്തമ്മേ
മഴമേഘം മഴമേഘം
മഴമേഘച്ചേലിൻ പൂരം
മനതാരിൽ ചേരും നേരം
മാമയിലാകാൻ നീ കൊതിക്കുന്നോ
പൊൻ പീലികളാടും മാന്മിഴിപ്പെണ്ണേ

ചന്ദ്രിക വെണ്മകളോടെ
ചന്ദനമാടി വരുന്നേ

ചാമരശോഭകളോടെ
തെന്നലുമോടി വരുന്നേ
മേടുകളിൽ മേടം വിരിഞ്ഞേ
മോടികളിൽ നാണ്യം ചൊരിഞ്ഞേ
മൗനത്തിൻ തീരത്തോ
മഞ്ഞപ്പൂവിൻ മിന്നാരം
മോഹത്തിൻ മുറ്റത്തോ
ഉണ്ണിപ്പൂവിൻ കിന്നാരം
എല്ലാമെല്ലാം നന്നായില്ലേ
ചെല്ലത്തത്തമ്മേ
മഴമേഘച്ചേലിൽ പൂരം
മനതാരിൽ ചേരും നേരം
മാമയിലാകാൻ നീ കൊതിക്കുന്നോ
പൊൻ പീലികളാടും മാന്മിഴിപ്പെണ്ണേ
നക്ഷത്രക്കണ്ണിൽ നാണത്തിൻ ഓണം
നല്ലോമൽച്ചുണ്ടിൽ നാടൻ പാട്ടിൻ ഈണം
നിറയുന്നില്ലേ അകമാകേ
കിലുകിലേ ഒഴുകും പുഴഗീതം
നുണയുന്നില്ലേ കുളിരോടെ
തുരുതുരെ ഉതിരും നവനീതം
മഴമേഘച്ചേലിൽ പൂരം
മനതാരിൽ ചേരും നേരം
മാമയിലാകാൻ നീ കൊതിക്കുന്നോ
പൊൻ പീലികളാടും മാന്മിഴിപ്പെണ്ണേ

WRITERS

ILAIYARAAJA, Vayalar Sarathchandra Varma

PUBLISHERS

Lyrics © Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Kadha Thudarunnu

2018

01

Aaro Padum

Hariharan, K. S. Chithra

02

Mazhamekha Chelin

Shweta Mohan, Vijay Yesudas

03

Kizhakkumala Kammalitta

Karthik

04

Aaro Padum (Karaoke)

Ilaiyaraaja

05

Mazhamekha Chelin

Ilaiyaraaja

06

Kizhakkumala Kammalitta (Karaoke)

Ilaiyaraaja

From This Artist