അടിപൊളി കോലാഹലം ആയിരിക്കണം നൈനാ
ഇടിപൊടി സർർർ എന്നിട്ടിടികണം നൈനാ
സൊന്നാൽ വെട്ടത്തു വീട് തിരുവാണിയൂർ കൊരവൻ മലയിലെ കുമ്പനാട്
കുമ്പനാട്ടിലെ നിന്ന് വന്താൻ തിരുമയ് ചതംഗം
അഗ്നി തീർത്ഥം രാജയോഗം രുദ്രമഹായോഗം
ഇപ്പടിപെട്ട ഗുണങ്ങൾ ആയിരിക്കും പരദേശി ഞാനപ്പാ നൈനപ്പാ
ഹേയ് വലുതായൊരു മരത്തിൻ്റെ മുകളിൽ
ചെറുതായൊരു ചില്ലി കൊമ്പേൽ
മുത്തു മുത്തു മുത്തായ് പൊഴിയണ പൂന്തേൻ
തൊട്ടു തൊട്ടു മുതി കുടിക്കുന്ന പെണ്ണേ
കാടു വെട്ടി കരിവെട്ടി കടന്നെടുത്തു
നാട്ടിലാറും അറിയാതെ കടഞ്ഞെടുത്തു
ഹേയ് ആരു നിൻ്റെ മേനി തീർത്തു ഹോയ്
വിരലു തൊട്ടാൽ ഹയ്യാ കാട്ടുപ്പൂവാ
കരിങ്കല്ലിൻ കറുകറുത്ത മെയ്യാ
വിരലു തൊട്ടാൽ ഹയ്യാ കാട്ടുപ്പൂവാ
ഹേയ് വലുതായൊരു മരത്തിൻ്റെ മുകളിൽ
ചെറുതായൊരു ചില്ലി കൊമ്പേൽ
മുത്തു മുത്തു മുത്തായ് പൊഴിയണ പൂന്തേൻ
തൊട്ടു തൊട്ടു മുത്തി കുടിക്കണ പെണ്ണേ
ചോന്ന വറ്റൽ മുളകരച്ച ആറ്റുമീൻ കറിയെടുത്തു
ചാറു തൊട്ട് നാവിൽവെച്ചു കള്ള് മോന്തവേ
കള്ള് ഷാപ്പിൻ പിന്നിലിട്ട് കല്ലിലമ്മി കല്ലുരുട്ടി
കമ്പിയില്ലാ കമ്പി തന്ന പെണ്ണ് ഇതെതേടാ
ചോന്ന വറ്റൽ മുളകരച്ച ആറ്റുമീൻ കറിയെടുത്തു
ചാറു തൊട്ട് നാവിൽവെച്ചു കള്ള് മോന്തവേ
കള്ള് ഷാപ്പിൻ പിന്നിലിട്ട് കല്ലിലമ്മി കല്ലുരുട്ടി
കമ്പിയില്ലാ കമ്പി തന്ന പെണ്ണ് ഇതെതേടാ
താളം തട്ടണ് മേളം കൊട്ടണ് താറും ചുറ്റണ് കൂലം കുത്തണ്
മേടം പത്തിനു പാടത്തിത്തിരി നേരം നിക്കടി ചീത ചങ്കരി
കൂടും കെട്ടണ് കൂടെ ചുറ്റണ് താഴതമ്പിളി താരം തോക്കണ്
കുടകപാലകൾ ആടി തരിവള നാണമൊളിച്ച് ചിരിക്കുന്നുണ്ടേ
ഭരണങ്ങാനം പള്ളിപ്പെരുന്നാളായ് താതക തിമൃർതെയ്
പടിഞ്ഞാറ്റേ കിളിപ്പെണ്ണിനു പതിനേഴായ് തിത്തക തിമിർതെയ് (ഹേ)
ഹേയ് വലുതായൊരു മരത്തിൻ്റെ മുകളിൽ
പിച്ചവെയിൽ ഉച്ചിവിട്ട് പിച്ചകത്തിൻ ചോട്ടിലെത്തി
കൊച്ചു വീട് തീർത്തു തന്ന വൃശ്ചികത്തില്
പിച്ചവെച്ചു പിച്ചവെച്ചു പച്ചമഞ്ഞൾ തൊട്ടുതേച്ചു
കൊച്ചുചോലയിൽ കുളിച്ച കാട്ടു തെന്നലേ
പിച്ചവെയിൽ ഉച്ചിവിട്ട് പിച്ചകത്തിൻ ചോട്ടിലെത്തി
കൊച്ചു വീട് തീർത്തു തന്ന വൃശ്ചികത്തില്
പിച്ചവെച്ചു പിച്ചവെച്ചു പച്ചമഞ്ഞൾ തൊട്ടുതേച്ചു
കൊച്ചുചോലയിൽ കുളിച്ച കാട്ടു തെന്നലേ
കാടും വെട്ടണ് മേടും വെട്ടണ് വാരം കുത്തണ് കൂടം തട്ടണ്
ആറും വറ്റണ് മാനം മുട്ടണ് കോലങ്കത്തണ് വാടങ്കത്തണ്
കാലം തെറ്റണ് കോലം കെട്ടണ് വാരി കൊണ്ടല് വാരി തൂവണ്
ഇടവപാതികൾ ഒഴുക്കി കരകളെയാകെ അടിച്ചു പൊളിക്കുന്നുണ്ടേ
പരുമല തിരുമേനി തിരിവെക്കാം താതക തിമൃതെയ്
വണക്ക മാസം കഴിഞ്ഞാൽ മനസമ്മതം തക തിമൃതെയ് (ഹെയ്)
അയയ്യയോ വലുതായൊരു മരത്തിൻ്റെ മുകളിൽ
ചെറുതായൊരു ചില്ലി കൊമ്പേൽ
കാടു വെട്ടി കരിവെട്ടി കടന്നെടുത്തു
നാട്ടിലാരും അറിയാതെ കടഞ്ഞെടുത്തു
ഹേയ് ആരു നിൻ്റെ മേനി തീർത്തു ഹോയ് (ആ)
വിരലു തൊട്ടാൽ ഹയ്യാ കാട്ടുപ്പൂവാ
കരിങ്കല്ലിൻ കറുകറുത്ത മെയ്യാ
വിരലു തൊട്ടാൽ ഹയ്യാ കാട്ടുപ്പൂവാ
വിരലു തൊട്ടാൽ ഹയ്യാ കാട്ടുപ്പൂവാ
കരിങ്കല്ലിൻ കറുകറുത്ത മെയ്യാ
വിരലു തൊട്ടാൽ ഹയ്യാ കാട്ടുപ്പൂവാ
വിരലു തൊട്ടാൽ ഹയ്യാ കാട്ടുപ്പൂവാ
കരിങ്കല്ലിൻ കറുകറുത്ത മെയ്യാ
വിരലു തൊട്ടാൽ ഹയ്യാ കാട്ടുപ്പൂവാ