LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Sweet Melodies of Shewta Mohan

•

2022

Kanakkuyilin Female

Apple Music logo
Deezer logo
Spotify logo
Lyrics
കാണാക്കുയിലിന്‍ പാട്ടിന്ന്
കാതില്‍ കേള്‍ക്കും നേരത്ത്‌
പൊന്നൂയലാടുന്നുണ്ടുള്ളില്‍
പോയ പൊന്നോണ നാളും മാന്തോപ്പും
കാണാക്കുയിലിന്‍ പാട്ടിന്ന്
കാതില്‍ കേള്‍ക്കും നേരത്ത്‌
പൊന്നൂയലാടുന്നുണ്ടുള്ളില്‍
പോയ പൊന്നോണ നാളും മാന്തോപ്പും
കാണാക്കൊമ്പില്‍ മാങ്കൊമ്പിൽ
കുഴലൂതും കുയിലേ പൂങ്കുയിലേ
പൊന്നോണവെയിലു പരന്നിട്ടും ഇന്നും
എന്തെന്നെക്കാണാന്‍ വന്നീലാ
കാണാക്കുയിലിന്‍ പാട്ടിന്ന്
കാതില്‍ കേള്‍ക്കും നേരത്ത്‌
പൊന്നൂയലാടുന്നുണ്ടുള്ളില്‍
പോയ പൊന്നോണ നാളും മാന്തോപ്പും

പിച്ചിപ്പൂവുകള്‍ തുന്നിച്ചേര്‍ത്ത
പച്ചപ്പട്ടുപാവാട ചുറ്റി
പൊട്ടിച്ചിരിമുത്തുകള്‍ വിതറി
എങ്ങും ചുറ്റിനടന്നൊരുവള്‍
ഉച്ചയ്ക്കിത്തിരി തണലും തേടി
ചുറ്റി നടന്നൊരിളം കാറ്റേ
ചക്കരമാവിന്‍ കൊമ്പു കുലുക്കാന്‍
എന്തേ നീയിന്നെത്താത്തൂ
കത്തിച്ചുവെച്ച വിളക്ക്
കര്‍ക്കിടക്കാറ്റിലണഞ്ഞു
മനസ്സിൻ്റെ മാന്തളിരിന്മേല്‍ ഇന്നും
ഒരു മിഴിനീര്‍ക്കണമുണ്ട്‌
കാണാക്കുയിലിന്‍ പാട്ടിന്ന്
കാതില്‍ കേള്‍ക്കും നേരത്ത്‌
പൊന്നൂയലാടുന്നുണ്ടുള്ളില്‍
പോയ പൊന്നോണ നാളും മാന്തോപ്പും

അസ്ഥിത്തറയിലെ മന്ദാരങ്ങള്‍
ഇന്നും പൂക്കള്‍ വിടർത്താറുണ്ട്‌
അസ്തമയം വന്നിട്ടിവിടെ
അന്തിത്തിരികള്‍ കൊളുത്താറുണ്ട്‌
അസ്ഥിത്തറയിലെ മന്ദാരങ്ങള്‍
ഇന്നും പൂക്കള്‍ വിടർത്താറുണ്ട്‌
അസ്തമയം വന്നിട്ടിവിടെ
അന്തിത്തിരികള്‍ കൊളുത്താറുണ്ട്‌
അച്ഛൻ്റെ സ്നേഹത്തിൻ്റെ
കൈവിരല്‍ത്തുമ്പില്‍ തൂങ്ങി
ബാല്യത്തിന്‍ മുറ്റത്തിന്നും ഞങ്ങള്‍
നടക്കാനിറങ്ങാറുണ്ട്‌
കാണാക്കുയിലിന്‍ പാട്ടിന്ന്
കാതില്‍ കേള്‍ക്കും നേരത്ത്‌
പൊന്നൂയലാടുന്നുണ്ടുള്ളില്‍
പോയ പൊന്നോണ നാളും മാന്തോപ്പും
കാണാക്കൊമ്പില്‍ മാങ്കൊമ്പിൽ
കുഴലൂതും കുയിലേ പൂങ്കുയിലേ
പൊന്നോണവെയിലു പരന്നിട്ടും ഇന്നും
എന്തെന്നെക്കാണാന്‍ വന്നീലാ
കാണാക്കുയിലിന്‍ പാട്ടിന്ന്
കാതില്‍ കേള്‍ക്കും നേരത്ത്‌
പൊന്നൂയലാടുന്നുണ്ടുള്ളില്‍
പോയ പൊന്നോണ നാളും മാന്തോപ്പും

WRITERS

OUSEPPACHAN, Shibu Chakravarthi

PUBLISHERS

Lyrics © Divo TV Private Limited, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Sweet Melodies of Shewta Mohan

2022

01

Mukil Varna Mukunda

Shweta Mohan

02

Njan Kanavil

Shweta Mohan

03

Onnam Kombathe

Shweta Mohan, Sushin Shyam

04

I Love you Mummy

Devika Deepakdev, Shweta Mohan

05

Athmavin

Shweta Mohan, Sushin Shyam

06

Maaya Kondu

Shweta Mohan

07

Palapoo

Shweta Mohan

08

Neeyoral Mathramen

Biju Narayanan, Shweta Mohan

09

Kanakkuyilin

Shweta Mohan

10

Maavin Chottile

Shweta Mohan

11

Aanandakolayil

Ramesh Narayan, Shweta Mohan

12

Priyamoluma

Shweta Mohan

13

Santhiyude Theerangal

Shweta Mohan

14

Oru Yatramozhiyode (Female)

Shweta Mohan

15

Raagamaduchandra

Shweta Mohan, Suresh Peters

From This Artist