LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Chronic Bachelor

•

2003

Swayamvara Chandrike

Apple Music logo
Deezer logo
Spotify logo
Lyrics
സ്വയംവരചന്ദ്രികേ
സ്വർണ്ണമണിമേഘമേ
ഹൃദയരാഗദൂതു പറയാമോ
പ്രണയമധുരം
അവൾക്കായ്
പകർന്നു വരുമോ
കൊഞ്ചും കളിത്തെന്നലേ
നെഞ്ചിൻ കിളിക്കൊഞ്ചലേ
മെല്ലെയൊന്നു ചെന്നു പറയാമോ
കാതിൽ വിടരും കിനാവിൻ
പരിഭവങ്ങൾ

ഏകാന്ത സന്ധ്യ വിടർന്നൂ
സ്നേഹയമുനാനദിക്കരയിൽ
ഇന്നും അവൾ മാത്രം വന്നില്ലാ
വരുമെന്നു വെറുതേ തോന്നി
ഈ വഴിയിലേറെ നിന്നൂ ഞാൻ
ഇന്നുമവൻ കാണാൻ വന്നില്ല
അവൾ കാറ്റായ്
മുളയായ് ഞാൻ
സ്വരനിശ്വാസമായെൻ ഗാനം
ഒരു നക്ഷത്രമനമിന്നുമകലെ വിതുമ്പുന്നിതാ
സ്വയംവരചന്ദ്രികേ
സ്വർണ്ണമണിമേഘമേ
ഹൃദയരാഗദൂതു പറയാമോ
പ്രണയമധുരം അവൾക്കായ്
പകർന്നു വരുമോ

നാനനനന നനാന നാനനനന
മുടി വാർന്നു കോതിയതില്ലാ
നിറമിഴിയിലഞ്ജനം മാഞ്ഞു
കൈവളകൾ പോലും മിണ്ടീല
കുയിൽ വന്നു പാടിയതെന്തേ
പ്രിയസഖികളോതിയതെന്താണോ
പൂമിഴികളെന്തേ തോർന്നീല
അനുരാഗം
പ്രിയരാഗം
പെയ്തു തീരാതെ പോകുന്നു മോഹം
കടലല പോലെ അല തല്ലി അലയുന്നിതെൻ മാനസം
കൊഞ്ചും കളിത്തെന്നലേ
നെഞ്ചിൻ കിളിക്കൊഞ്ചലേ
മെല്ലെയൊന്നു ചെന്നു പറയാമോ
കാതിൽ വിടരും കിനാവിൻ പരിഭവങ്ങൾ
സ്വയംവരചന്ദ്രികേ
സ്വർണ്ണമണിമേഘമേ
ഹൃദയരാഗദൂതു പറയാമോ
പ്രണയമധുരം
അവൾക്കായ് പകർന്നു വരുമോ

WRITERS

Sujatha Mohan, Deepak Dev, P. Jayachandran

PUBLISHERS

Lyrics © Divo TV Private Limited, IPRS, Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Chronic Bachelor

2003

01

Chiri Chiriyo

K. J. Yesudas

02

Swayamvara Chandrike

P. Jayachandran, दीपक देव, सुजाता

03

Kannil Nilavu

K. S. Chithra, दीपक देव

04

Silayil Ninnum

दीपक देव, सुजाता (Deepak Dev)

05

Chundathu

Chitra Iyer, एम् जी श्रीकुमार, दीपक देव (Deepak Dev)

06

Pakal Poove

K. J. Yesudas, Renuka Girijan, दीपक देव (Deepak Dev)

07

Pakal Poove

K. J. Yesudas, Renuka Girijan, दीपक देव (Deepak Dev)

08

Chiri Chiriyo

K. J. Yesudas

09

Kannil Nilavvu

Deepak Dev, K. S. Chithra

From This Artist