LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Hits of Haricharan

•

2018

Chenthamara Theno

Apple Music logo
Deezer logo
Spotify logo
Lyrics
ഏ നനന രേ രെ
ചെന്താമരത്തേനോ വെൺഞ്ചാമരക്കാറ്റോ
പൂമരച്ചോടോ മന്ദാരത്താഴ്‌വരച്ചേലോ
തുന്നാരം തുഞ്ചത്ത് നിന്നാടും തുമ്പിയ്‌ക്ക്
തന്നാനം പാടി താളം മൂളാന്‍ ചിങ്കാരപ്പൂല്ലാങ്കുഴല്‍
ഹേ ചെന്താമരത്തേനോ വെൺഞ്ചാമരക്കാറ്റോ

പച്ചക്കരിമ്പിന്‍ തുണ്ട് ചെത്തിക്കടിച്ചും കൊണ്ട്
ഇഷ്ടം പറഞ്ഞിരിക്കാന്‍ വായോ
ഓ ഒറ്റപ്പുതപ്പിന്നുള്ളില്‍ പറ്റിക്കിടന്നും കൊണ്ട്
മുറ്റും തണുപ്പ് മാറ്റാന്‍ വായോ
ആ പാഴിലത്താളടിയും പാതയില്‍ കാലടി തന്‍
കാതരനാദമിന്നും കേട്ടില്ല
ഹാ പുണരും നേരം മിഴികളിലേതോ
കനവും നിനവും തിരമറിയുമ്പോള്‍
ചിറ്റോളം പായുമ്പോള്‍ കുളിരാടാന്‍ നീ വാ പെണ്ണേ
ചെന്താമരത്തേനോ ചാമരക്കാറ്റോ
പൂമരച്ചോടോ മന്ദാരത്താഴ്‌വരച്ചേലോ

എത്താമരക്കൊമ്പത്തെ അത്തിപ്പഴങ്ങള്‍ കൊത്തും
തത്തക്കുറുമ്പിപ്പെണ്ണേ കണ്ടോ
ഉം മുത്തിച്ചുവക്കും പൂവിന്‍ ചുറ്റും കറങ്ങിക്കൊണ്ടേ
നൃത്തം ചവിട്ടും വണ്ടേ കണ്ടോ
ഹാ പൂനിലാത്തോണിയേറി പാതിരാക്കാവുകളില്‍
താരകക്കണ്ണെറിഞ്ഞു നിന്നോളേ
പുലരും നേരം തിരയുവതാരേ
ഇളമഞ്ഞലയില്‍ മറയുവതെന്തേ
മറ്റാരും കാണാതെ അരികില്‍ വാ നീയെന്‍
ചെന്താമരത്തേനോ വെൺഞ്ചാമരക്കാറ്റോ
ആ പൂമരച്ചോടോ മന്ദാരത്താഴ്‌വരച്ചേലോ
തുന്നാരം തുഞ്ചത്ത് നിന്നാടും തുമ്പിയ്‌ക്ക്
തന്നാനം പാടി താളം മൂളാന്‍ ചിങ്കാരപ്പൂല്ലാങ്കുഴല്‍
ഹേ

WRITERS

M JAYACHANDRAN, Rafeeque Ahammed

PUBLISHERS

Lyrics © Divo TV Private Limited, MUSIC SERVICES, INC., Sony/ATV Music Publishing LLC

Share icon and text

Share


See A Problem With Something?

Lyrics

Other

More From This Album

Lyric cover art

Hits of Haricharan

2018

01

Chenthamara Theno

Haricharan, Mridula Warrier

02

Oru Naal Ini Naam

Haricharan, Sooraj Santhosh, Sreejith Edavana

03

Dafodil Poove

Haricharan, Jyotsna Radhakrishnan

04

Panchavarna Thatha

Haricharan, 彭靖惠

05

Priyankari

Haricharan, Mamta Mohandas

06

Manjormakal

Haricharan

07

Kinginikattu

Haricharan, Navraj Hans

08

Ganapathi

Haricharan

09

Anthi Megha

Haricharan

From This Artist